x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​ല​ഹ​രി​യി​ൽ കാ​റോ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ യു​വാ​വി​നെ പി​ടി​കൂ​ടി


Published: July 10, 2026 04:51 AM IST | Updated: July 10, 2026 04:51 AM IST

കാ​ർ സ്കൂ​ട്ട​ർ യാ​ത്രി​ക​യെ ഇ​ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യം.

വാ​ഴ​ക്കു​ളം: മ​ദ്യ​ല​ഹ​രി​യി​ൽ കാ​റോ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ യു​വാ​വി​നെ പി​ടി​കൂ​ടി. മ​ണ​ക്കാ​ട് അ​രി​ക്കു​ഴ കാ​ര​ക്കു​ന്നേ​ൽ സ്റ്റെ​ബി​ൻ സോ​ജ​നെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വാ​ഴ​ക്കു​ളം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന കാ​ർ മ​ട​ക്ക​ത്താ​ന​ത്ത് തൊ​ട്ടു​മു​മ്പി​ൽ പോ​കു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു.

നൂ​റു മീ​റ്റ​റോ​ളം റോ​ഡി​ൽ നി​ര​ങ്ങി നീ​ങ്ങി​യാ​ണ് വാ​ഹ​നം നി​ന്ന​ത്. ഇ​ടി​ച്ച കാ​ർ പി​ന്നോ​ട്ടെ​ടു​ത്ത് നി​ർ​ത്താ​തെ വാ​ഴ​ക്കു​ളം ദി​ശ​യി​ൽ ഓ​ടി​ച്ചു പോ​യി. മൂ​ന്നു കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ ക​ളി​ക്കാ​ട് വി​മ​ല മാ​താ സ്കൂ​ളി​നു സ​മീ​പം കാ​ൽ​ന​ട യാ​ത്ര​ക്കാ​രി​യെ​യും ഇ​ടി​ച്ചു. ഇ​വി​ടെ​യും കാ​ർ നി​ർ​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു.

പ്ര​ദേ​ശ​വാ​സി​ക​ൾ പി​ന്നാ​ലെ​യെ​ത്തി വാ​ഴ​ക്കു​ളം ടൗ​ണി​ൽ കാ​വ​ന ക​വ​ല​യി​ൽ ഇ​യാ​ളെ ത​ട​ഞ്ഞു നി​ർ​ത്തി പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up