x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ന്നേ​ക്കാ​ട്-​ത​ട്ടേ​ക്കാ​ട് റോ​ഡി​ൽ കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ൻ ഡ്രോ​ണ്‍ നി​രീ​ക്ഷ​ണം


Published: July 10, 2026 04:58 AM IST | Updated: July 10, 2026 04:58 AM IST

പു​ന്നേ​ക്കാ​ട്-​ത​ട്ടേ​ക്കാ​ട് റോ​ഡി​ന് ഇ​രു​വ​ശ​ത്തേ​യും പ്ലാ​ന്‍റേ​ഷ​നി​ല്‍ എ​ത്തു​ന്ന കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ൻ വ​ന​പാ​ല​ക​ർ ഡ്രോ​ണ്‍ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു.

കോ​ത​മം​ഗ​ലം: പു​ന്നേ​ക്കാ​ട്-​ത​ട്ടേ​ക്കാ​ട് റോ​ഡി​ന് ഇ​രു​വ​ശ​ത്തേ​യും പ്ലാ​ന്‍റേ​ഷ​നി​ല്‍ എ​ത്തു​ന്ന കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ൻ ഡ്രോ​ണ്‍ നി​രീ​ക്ഷ​ണം ന​ട​ത്തി. പ്ലാ​ന്‍റേ​ഷ​നി​ല്‍ അ​ഞ്ച് ആ​ന​ക​ളെ​യാ​ണ് ക​ഴി​ഞ്ഞ രാ​ത്രി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ആ​ന​ക​ളെ തു​ര​ത്താ​ന്‍ പ​മ്പ് ആ​ക്ഷ​ന്‍ ഗ​ണ്ണ് ഉ​പ​യോ​ഗി​ച്ച് പ​ല​കു​റി ഫ​യ​ര്‍ ചെ​യ്ത​തോ​ടെ ആ​ന​ക​ള്‍ ഓ​ടി.

പ്ലാ​ന്‍റേ​ഷ​നി​ലും ചേ​ല​മ​ല ഭാ​ഗ​ത്തും ആ​ന​ക​ള്‍ ത​മ്പ​ടി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് അ​റി​യു​ന്ന​തി​നാ​യി ഇ​ന്ന​ലെ രാ​വി​ലേ​യും വൈ​കു​ന്നേ​ര​വും ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് പ്ലാ​ന്‍റേ​ഷ​നി​ലെ അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം നി​രീ​ക്ഷ​ണം ന​ട​ത്തി. ക​ള​പ്പാ​റ ഭാ​ഗ​ത്തു​നി​ന്നും രാ​വി​ലെ 8.30 മു​ത​ല്‍ 11 വ​രേ​യും വൈ​കു​ന്നേ​രം നാ​ല് മു​ത​ല്‍ 6.30 വ​രേ​യും ഡ്രോ​ണ്‍ പ​റ​ത്തി​യി​ട്ടും ആ​ന​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

കോ​ത​മം​ഗ​ലം റേ​യ്ഞ്ച് ഓ​ഫീ​സ​ര്‍ ആ​ര്‍. സ​ഞ്ജീ​വ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പു​ല​ർ​ച്ചെ 3.30ന് ​സ്‌​പെ​ഷ​ല്‍ ഡ്രൈ​വി​ലാ​ണ് ഗ​ണ്‍ ഉ​പ​യോ​ഗി​ച്ച് ഷൂ​ട്ട് ചെ​യ്ത​ത്. വെ​ടി ശ​ബ്ദം കേ​ട്ട​തോ​ടെ ആ​ന​ക​ള്‍ ഓ​ടി​മ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ന് നേ​രെ ആ​ന ആ​ക്ര​മ​ണം ഉ​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഡ്രോ​ണ്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​ത്. കു​ട്ടി​ക്കൊ​മ്പ​ന​ട​ക്കം നാ​ല് ആ​ന​ക​ളെ ക​ഴി​ഞ്ഞ ര​ണ്ടി​ന് പെ​രി​യാ​ര്‍ ക​ട​ത്തി ത​ട്ടേ​ക്കാ​ട് വ​ന മേ​ഖ​ല​യി​ലേ​ക്ക് തു​ര​ത്തി​യി​രു​ന്നു. വീ​ണ്ടും എ​ത്തി​യ​ത് മ​റ്റൊ​രു ആ​ന​ക്കൂ​ട്ട​മാ​ണെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ നി​ഗ​മ​നം.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up