x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ലി​ക്ക​ട​വ് പാ​ല​ത്തി​ന് താ​ഴെ മാ​ലി​ന്യം ത​ള്ളി : പ​ച്ച​ക്ക​റി ക​ട​യു​ട​മ​യും തൊ​ഴി​ലാ​ളി​യും പി​ടി​യി​ല്‍


Published: July 10, 2026 04:41 AM IST | Updated: July 10, 2026 04:41 AM IST

മാ​ലി​ന്യം ചാ​ക്കി​ല്‍ നി​റ​ച്ച് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി പു​ഴ​യി​ല്‍ ത​ള്ളാ​ന്‍ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ചാ​ലി​ക​ട​വ് പാ​ല​ത്തി​ന് സ​മീ​പ​ത്ത് നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി​യ​പ്പോ​ള്‍.

മൂ​വാ​റ്റു​പു​ഴ: ചാ​ലി​ക്ക​ട​വ് പാ​ല​ത്തി​ന് താ​ഴെ മാ​ലി​ന്യ​ങ്ങ​ള്‍ ത​ള്ളി​യ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ​യും ക​ട​യു​ട​മ​യെ​യും നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി 11 ഓ​ടെ വ​ണ്‍ വേ ​ജം​ഗ്ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​ച്ച​ക്ക​റി ക​ട​യി​ലെ അ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് ചാ​ലി​ക്ക​ട​വ് പാ​ല​ത്തി​ന് താ​ഴെ ത​ള്ളി​യ​ത്.

പ​ച്ച​ക്ക​റി ക​ട​യി​ലെ തൊ​ഴി​ലാ​ളി​യാ​യ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​ന്‍ മാ​ലി​ന്യം ത​ള്ളു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട നാ​ട്ടു​കാ​ര്‍ ഇ​യാ​ളെ ത​ട​ഞ്ഞു​വെ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വ​ണ്‍ വേ ​ജം​ഗ്ഷ​നി​ലെ ക​ട​യി​ലെ മാ​ലി​ന്യ​മാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്.

ഉ​ട​ന്‍ ത​ന്നെ പ​ച്ച​ക്ക​റി ക​ട​യു​ട​മ​യെ​യും തൊ​ഴി​ലാ​ളി​യെ​യും നാ​ട്ടു​കാ​ര്‍ പോ​ലീ​സി​ന് കൈ​മാ​റി. പ്ര​ദേ​ശ​ത്ത് രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ പ​ര​സ്യ​മാ​യി മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​യ​തോ​ടെ നാ​ട്ടു​കാ​ര്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up