x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​വാ​റ്റു​പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന് സ​മീ​പ​ത്തു​നി​ന്ന് പാ​മ്പി​നെ പി​ടി​കൂ​ടി


Published: July 10, 2026 04:46 AM IST | Updated: July 10, 2026 04:46 AM IST

മൂ​വാ​റ്റു​പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന് സ​മീ​പ​ത്ത് നി​ന്ന് പി​ടി​കൂ​ടി​യ മ​ഞ്ഞ​ച്ചേ​ര.

മൂ​വാ​റ്റു​പു​ഴ: ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന് സ​മീ​പ​ത്തു​നി​ന്ന് പാ​മ്പി​നെ പി​ടി​കൂ​ടി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ആ​ശു​പ​ത്രി​യി​ലെ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും വി​ഭാ​ഗ​ത്തി​ലാ​ണ് ആ​ദ്യം ജീ​വ​ന​ക്കാ​ര്‍ പാ​മ്പി​നെ ക​ണ്ട​ത്. തു​ട​ര്‍​ന്ന് ആ​ര്‍​ആ​ര്‍​ടി ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന് സ​മീ​പ​ത്ത് പാ​ന്പി​നെ ക​ണ്ടെ​ത്തി.

മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ യൂ​ണി​റ്റി​ന്‍റെ പി​ൻ​വ​ശ​ത്തെ കോ​ണ്‍​ക്രീ​റ്റ് അ​ട​ക്കം നീ​ക്കി​യാ​ണ് ആ​ര്‍​ആ​ര്‍​ടി ഉ​ദ്യോ​ഗ​സ്ഥ​ന്‍ റെ​ജി​ന്‍ മ​ഞ്ഞ​ച്ചേ​ര​യെ പി​ടി​കൂ​ടി​യ​ത്. പി​ടി​കൂ​ടി​യ പാ​മ്പി​നെ കോ​ത​മം​ഗ​ലം ആ​ര്‍​ആ​ര്‍​ടി സം​ഘ​ത്തി​ന് കൈ​മാ​റി.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up