കണ്ണൂർ: ഓണം അവധിക്കാലത്തെ അധിക തിരക്ക് നിയന്ത്രിക്കുന്നതിന് മംഗളൂരു- ചെന്നൈ റൂട്ടിൽ സ്പെഷൽ ട്രെയിനുകൾ അനുവദിച്ചു. ട്രെയിൻ നന്പർ 06126 മംഗളൂരു സെൻട്രൽ - ചെന്നൈ എഗ്മോർ സ്പെഷൽ എക്സ്പ്രസ് ഈ മാസം 13 മുതൽ ഓഗസ്റ്റ് 31 വരെ തിങ്കളാഴ്ചകളിൽ മംഗളൂരു സെൻട്രലിൽനിന്ന് വൈകുന്നേരം നാലിന് പുറപ്പെട്ട് പിറ്റേദിവസം 10.55ന് ചെന്നൈ എഗ്മോറിൽ എത്തിച്ചേരും.
ട്രെയിൻ നമ്പർ 06125 ചെന്നൈ എഗ്മോർ - മംഗളൂരു സെൻട്രൽ സ്പെഷൽ എക്സ്പ്രസ് 14 മുതൽ സെപ്റ്റംബർ ഒന്നു വരെ ചൊവ്വാഴ്ചകളിൽ ചെന്നൈ എഗ്മോറിൽനിന്ന് ഉച്ചയ്ക്ക് രണ്ടിന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 8.40ന് മംഗളൂരു സെൻട്രലിൽ എത്തിച്ചേരും. എട്ട് സർവീസുകൾ വീതമാണ് നടത്തുക. രണ്ട് എസി ടു-ടയർ കോച്ചുകൾ, എട്ട് എസി ത്രീ-ടയർ കോച്ചുകൾ, ആറ് സ്ലീപ്പർ ക്ലാസ് കോച്ചുകൾ, നാല് സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ എന്നിവയുണ്ടാകും.
ട്രെയിനുകളുടെ പാലക്കാട് ഡിവിഷനിലെ വിശദമായ സമയക്രമം: മംഗളൂരു സെൻട്രൽ - ചെന്നൈ എഗ്മോർ സ്പെഷൽ എക്സ്പ്രസ് (06126)- മംഗളൂരു സെൻട്രൽ: വൈകുന്നേരം നാല്, കാസർഗോഡ്: 04.53, കാഞ്ഞങ്ങാട്: 05.11, പയ്യന്നൂർ: 05.34, കണ്ണൂർ: 06.10, തലശേരി:06.31, വടകര 6.50, കോഴിക്കോട്: 7.35, തിരൂർ: 8.12, ഷൊർണൂർ ജംഗ്ഷൻ: 9.40,പാലക്കാട് ജംഗ്ഷൻ: 11. മറ്റ് സ്റ്റോപ്പുകൾ: പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ് ജംഗ്ഷൻ, സേലം, ജോലാർപേട്ട, കാട്പാടി, ആർക്കോണം, പെരമ്പൂർ.
ചെന്നൈ എഗ്മോർ - മംഗളൂരു സെൻട്രൽ സ്പെഷൽ എക്സ്പ്രസ് (06125): പാലക്കാട് ജംഗ്ഷൻ രാത്രി 11.58, ഷൊർണൂർ ജംഗ്ഷൻ: പുലർച്ചെ 02.10, തിരൂർ: 02.50, കോഴിക്കോട് 03.40, വടകര: 04.20, തലശേരി: 04.42, കണ്ണൂർ: 05.10, പയ്യന്നൂർ: 05.42, കാഞ്ഞങ്ങാട്: 06.30, കാസർഗോഡ്: 06.50, മംഗളൂരു സെൻട്രൽ: 08.40. മറ്റ് സ്റ്റോപ്പുകൾ: ആർക്കോണം, കാട്പാടി, ജോലാർപേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ.
Tags : Nattuvishesham District News