x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ല പൊ​ട്ടി​ച്ച കേ​സ്: നീ​തി​തേ​ടി വീ​ട്ട​മ്മ ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്ക് മു​ന്നി​ൽ


Published: July 10, 2026 02:47 AM IST | Updated: July 10, 2026 02:47 AM IST

മാ​ത​മം​ഗ​ലം: ക​ളി​യാ​ട്ട​ത്തി​നി​ടെ ക​ഴു​ത്തി​ല്‍​നി​ന്ന് അ​ഞ്ച​ര പ​വ​ന്‍റെ മാ​ല മോ​ഷ്ടി​ച്ച കേ​സി​ല്‍ നീ​തി​തേ​ടി വീ​ട്ട​മ്മ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി. മാ​ത​മം​ഗ​ലം പ​റ​വൂ​രി​ലെ പി.​വി. രോ​ഹി​ണി​യാ​ണ് തി​രു​വ​ന​ന്ത​പു​രം സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഓ​ഫി​സി​ലെ​ത്തി ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് പ​രാ​തി ന​ല്‍​കി​യ​ത്.

ഏ​പ്രി​ല്‍ 19ന് ​മാ​ത​മം​ഗ​ലം ശ്രീ ​പൂ​ലി​യൂ​ർ കാ​ളി ക്ഷേ​ത്രം ക​ളി​യാ​ട്ട​ത്തി​നി​ടെ​യാ​ണ് രോ​ഹി​ണി​യു​ടെ മാ​ല ക​വ​ർ​ന്ന​ത്. തൊ​ണ്ടി മു​ത​ല്‍ ക​ണ്ടെ​ത്താ​ത്ത​തി​ലും റി​മാ​ന്‍​ഡി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ര​ണ്ട് പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലു​മാ​ണ് രോ​ഹി​ണി പെ​രി​ങ്ങോം പോ​ലി​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലും തു​ട​ര്‍​ന​ട​പ​ടി​യി​ലും ഗു​രു​ത​ര​മാ​യ വീ​ഴ്ച ആ​രോ​പി​ച്ച് പ​രാ​തി ന​ൽ​കി​യ​ത്.

തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് അ​ടി​യ​ന്ത​ര​മാ​യി ഉ​ത്ത​ര​വ് ന​ല്‍​കു​മെ​ന്നും തൊ​ണ്ടിമു​ത​ല്‍ ക​ണ്ടെ​ത്തി പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത് ശി​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up