കണ്ണൂർ: സെൻസസ് 2027ന്റെ ഭാഗമായുള്ള വീടുകൾ വിവരണശേഖരണ പ്രവർത്തനങ്ങൾ ഈ മാസം 30 വരെ തുടരും. ജൂലൈ ഒന്നു മുതൽ ആണ് എന്യുമറേറ്റർമാർ വീടുകൾ സന്ദർശിച്ചു വിവരശേഖരണം തുടങ്ങിയത്. ഒന്നാംഘട്ടത്തിൽ വീടുകളുടെ പട്ടികപ്പെടുത്തൽ, വീടുകളുടെ സെൻസസ്, വീടുകളുടെ അവസ്ഥ, കുടുംബത്തിനുള്ള സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് അടിസ്ഥാന പരമായി ശേഖരിക്കുന്നത്. അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന സെൻസസ് രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യ കണക്കെടുപ്പ് നടക്കുക.
സെൻസസ് ജോലികൾക്കായി ഫീൽഡിൽ വരുന്ന എന്യൂമറേറ്റർമാർക്ക് പരിപൂർണ പിന്തുണയും സഹകരണവും ജനങ്ങൾ നൽകണമെന്നും ജില്ലയിലെ റസിഡൻസ് അസോസിയേഷനുകളുടെ സഹകരണം ഉണ്ടാകണമെന്നും അധികൃതർ അഭ്യർഥിച്ചു.
Tags : Nattuvishesham District News