x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​രി​ഗി​രി സ്കൂ​ളി​ൽ ക്ലാ​പ്പ് പ​ദ്ധ​തി​ക്ക് തു​ട​ക്കം


Published: July 10, 2026 02:04 AM IST | Updated: July 10, 2026 02:04 AM IST

തേ​ർ​ത്ത​ല്ലി: മേ​രി​ഗി​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ലു​ള്ള ആ​ശ​യ​വി​നി​മ​യ​വും ആ​ത്മ​വി​ശ്വാ​സ​വും വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ത​ല​ശേ​രി അ​തി​രൂ​പ​ത വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി​യു​ടെ പ​ദ്ധ​തി​യാ​യ കോ​ർ​പ​റേ​റ്റ് ലാം​ഗ്വേ​ജ് അ​ഡ്വാ​ൻ​സ്മെ​ന്‍റ് പ്രോ​ഗ്രാ​മി​ന് (ക്ലാ​പ്പ്) തു​ട​ക്ക​മാ​യി.

സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മു​ഖ്യാ​ധ്യാ​പ​ക​ൻ എം.​യു. ജോ​സു​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​നീ​സ് വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ സ്കൂ​ൾ ലീ​ഡ​ർ ഐ​വി​ൻ ജ​യ്സ​ൺ, ആ​ഷ്‌​ലി​ൻ മ​രി​യ എ​ന്നി​വ​ർ ചേ​ർ​ന്ന് മു​ഖ്യാ​ധ്യാ​പ​ക​ന് ലോ​ഗോ കൈ​മാ​റി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. എ.ആ​ർ. ശ​ര​ണ്യ, ജോ​മി ജോ​ർ​ജ്, പി.​സി. ജെ​യ്സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up