തളിപ്പറമ്പ്: പുഷ്പഗിരിയിൽ ചിപ്സ് കടയ്ക്ക് തീപിടിച്ചു. 10,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. വ്യാപാരികളുടെ സമയോജിതമായി ഇടപെടലാണ് വലിയ നാശനഷ്ടം ഒഴിവാക്കിയത്. മണാട്ടി റോഡിലെ കായ്ക്കാരൻ ചിപ്സ് സ്വീറ്റ് സ്റ്റാളിനാണ് ബുധനാഴ്ച്ച രാത്രി തീപിടിച്ചത്. ഇതുവഴി പോകുകയായിരുന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയംഗം കെ.വി.ടി. ഗഫൂറാണ് തീ കത്തുന്നത് ആദ്യം കാണുന്നത്. ഉടൻ പ്രസിഡന്റ് കെ.എസ്. റിയാസിന്റെ ശ്രദ്ധയിൽപ്പെടുത്തി.
വിവരം അറിയിച്ചതിനെത്തുടർന്ന് ഫയർ ഓഫീസർ അനുരൂപിന്റെ നേതൃത്തി ൽ ഫയർഫോഴ്സു സ്ഥലത്തത്തി. വ്യാപാരികളും അഗ്നിരക്ഷാ സേനയും തീ അണച്ചു.
Tags : Nattuvishesham District News