x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Koluvalli Kambippalam closed.


Published: July 10, 2026 02:10 AM IST | Updated: July 10, 2026 02:10 AM IST

ചെ​റു​പു​ഴ: ചെ​റു​പു​ഴ-​ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന കോ​ലു​വ​ള്ളി ക​മ്പി​പ്പാ​ലം അ​ട​ച്ചു. പു​ഴ​യോ​ര​ത്തെ മ​രം വേ​ര​ട​ർ​ന്ന് ചാ​ഞ്ഞ് പാ​ല​ത്തി​ന് അ​പ​ക​ട​ഭീ​ഷ​ണി​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് കോ​ലു​വ​ള്ളി ഭാ​ഗ​ത്ത് പാ​ലം താ​ത്കാ​ലി​ക​മാ​യി അ​ട​ച്ച​ത്.

പാ​ല​ത്തി​ന്‍റെ മു​ന​യം​കു​ന്ന് ഭാ​ഗ​ത്താ​ണ് മ​രം വേ​ര​ട​ർ​ന്ന് ചെ​രി​ഞ്ഞ് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​രി​ക്കു ന്ന​ത്. പാ​ല​ത്തി​ന് കു​റു​കെ മേ​ൽ​ഭാ​ഗ​ത്ത് വ​ള്ളി​പ്പ​ട​ർ​പ്പി​ൽ താ​ങ്ങി നി​ല്ക്കു​ന്ന സ്ഥി​തി​യി​ലാ​ണ് മ​ര​മു​ള്ള​ത്. ഇ​ത് പാ​ല​ത്തി​ലേ​യ്ക്ക് വീ​ണാ​ൽ പാ​ലം ത​ക​രാ​നി​ട​യാ​കും. ഇ​തോ​ടെ പാ​ല​ത്തി​ന് അ​പ​ക​ടം വ​രാ​ത്ത വി​ധ​ത്തി​ൽ മ​രം മു​റി​ച്ചു നീ​ക്കാ​നാ​യി ക്രെ​യി​ൻ എ​ത്തി​ച്ചി​ട്ടു​ണ്ട്.

ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി​ മാ​ണി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി, ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തം​ഗം കെ.​ഡി. പ്ര​വീ​ൺ, ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

അ​തേ​സ​മ​യം, രാ​ത്രി കൂ​ടു​ത​ൽ ശ​ക്ത​മാ​യ മ​ഴ​യോ, കാ​റ്റോ ഉ​ണ്ടാ​യാ​ൽ പാ​ല​ത്തി​ന്‍റെ സ്ഥി​തി അ​പ​ക​ട​ത്തി​ലാ​വാ​നും സാ​ധ്യ​ത ഉ​ണ്ട്. സം​ഭ​വം ഉ​ണ്ടാ​യ ഇ​ന്ന​ലെ രാ​വി​ലെ ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തം​ഗം കെ.​ഡി. പ്ര​വീ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റ​സ്ക്യൂ സേ​നാ അം​ഗ​ങ്ങ​ളെ​ത്തി സ്ഥി​തി നി​രീ​ക്ഷി​ച്ചി​രു​ന്നു.

Tags : Nattuvishesham District News

Recent News

Corehub Up