x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധ്യാ​പ​ക നി​യ​മ​നം: ക​ലാ​മ​ണ്ഡ​ല​ത്തി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം


Published: July 10, 2026 01:01 AM IST | Updated: July 10, 2026 01:01 AM IST

കൂ​ക്കി​വി​ളി​ക​ളു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ

തൃ​ശൂ​ർ: കേ​ര​ള ക​ലാ​മ​ണ്ഡ​ല​ത്തി​ലെ താ​ത്കാ​ലി​ക അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം. പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു​നേ​രേ കൂ​ക്കി​വി​ളി​ക​ളു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തി​യ​തു സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടാ​ക്കി. പോ​ലീ​സ് ഇ​ട​പെ​ട്ടാ​ണു സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി​യ​ത്.

സാം​സ്കാ​രി​ക​വ​കു​പ്പി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ​യും സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്ലാ​തെ​യും ക​ലാ​മ​ണ്ഡ​ല​ത്തി​ൽ താ​ത്കാ​ലി​ക അ​ധ്യാ​പ​ക​നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​താ​യി ആ​രോ​പി​ച്ചാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം. അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നാ​യു​ള്ള അ​ഭി​മു​ഖം ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടു​മാ​യി പ്ര​വ​ർ​ത്ത​ക​ർ വി​സി​യു​ടെ ഓ​ഫീ​സി​നു മു​ന്നി​ൽ കു​ത്തി​യി​രു​ന്നു. പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു​നേ​രേ കൂ​ക്കി​വി​ളി​ക​ളു​മാ​യി വി​ദ്യാ​ർ​ഥി​ക​ളു​മെ​ത്തി. ഇ​തോ​ടെ സ്ഥ​ല​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ​യാ​യി.

പ്ര​തി​ഷേ​ധ​ക്കാ​ർ പ​ഠി​ക്കാ​നു​ള്ള അ​വ​കാ​ശം ത​ട​യു​ന്ന​താ​യാ​ണു വി​ദ്യാ​ർ​ഥി​ക​ൾ കു​റ്റ​പ്പെ​ടു​ത്ത​ൽ. നൃ​ത്ത​സം​ഗീ​തം, ക​ഥ​ക​ളി​സം​ഗീ​തം, പ​ഞ്ച​വാ​ദ്യം (തി​മി​ല) വി​ഭാ​ഗ​ങ്ങ​ളി​ലെ താ​ത്കാ​ലി​ക അ​ധ്യാ​പ​ക​നി​യ​മ​ന​ത്തി​നു​ള്ള അ​ഭി​മു​ഖം മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​ള്ള​ത്തോ​ൾ ന​ഗ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​ഴി​ഞ്ഞ​ദി​വ​സ​വും ക​ലാ​മ​ണ്ഡ​ല​ത്തി​ൽ എ​ത്തി​യി​രു​ന്നു. ഇ​ന്‍റ​ർ​വ്യൂ ത​ട​യു​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു.

ക​ലാ​വി​ഷ​യ​ങ്ങ​ളി​ൽ താ​ത്കാ​ലി​ക അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​ത് എ​ല്ലാ​വ​ർ​ഷ​വും ചെ​യ്യു​ന്ന കാ​ര്യ​മാ​ണെ​ന്നും പ​ല വി​ഷ​യ​ങ്ങ​ളി​ലും അ​ധ്യാ​പ​ക​രി​ല്ലാ​ത്ത​തി​നാ​ൽ പ​ഠ​നം മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​മാ​ണെ​ന്നും വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ബി. അ​ന​ന്ത​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. പ​ഠ​നം മു​ട​ങ്ങു​ന്ന​തു വി​ദ്യാ​ർ​ഥി​പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കു​ന്നുണ്ട്. അ​ധ്യാ​പ​ക അ​ഭി​മു​ഖം മു​ട​ങ്ങു​ന്ന​ത് അ​ധ്യ​യ​ന​വും വ​ർ​ഷം​തോ​റും ഓ​ഗ​സ്റ്റ് 15നു ​ന​ട​ക്കു​ന്ന അ​ര​ങ്ങേ​റ്റ​വും മു​ട​ങ്ങാ​ൻ കാ​ര​ണ​മാ​കു​മെ​ന്നും വി​സി പ​റ​ഞ്ഞു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി ത​ച്ചു​ട​യ്ക്കാ​നു​ള്ള നീ​ക്കം: എ​ഐ​എ​സ്എ​ഫ്

തൃ​ശൂ​ർ: അ​ധ്യാ​പ​ക​രു​ടെ കു​റ​വു​കാ​ര​ണം വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​കാ​തി​രി​ക്കാ​ൻ കേ​ര​ള ക​ലാ​മ​ണ്ഡ​ലം ന​ട​ത്തു​ന്ന അ​ധ്യാ​പ​ക നി​യ​മ​ന​ത്തെ​യും അ​ഭി​മു​ഖ​ത്തെ​യും കോ​ണ്‍​ഗ്ര​സ് എ​തി​ർ​ക്കു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി ത​ച്ചു​ട​യ്ക്കാ​നാ​ണെ​ന്ന് എ​ഐ​എ​സ്എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. അ​ഭി​റാം, സെ​ക്ര​ട്ട​റി മി​ഥു​ൻ പോ​ട്ട​ക്കാ​ര​ൻ എ​ന്നി​വ​ർ കു​റ്റ​പ്പെ​ടു​ത്തി. ക​ലാ​മ​ണ്ഡ​ലം വി​ദ്യാ​ർ​ഥി​ക​ൾ ഒ​ന്ന​ട​ങ്കം കോ​ണ്‍​ഗ്ര​സി​നെ പ്ര​തി​രോ​ധി​ക്കാ​ൻ രം​ഗ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും അ​ധ്യാ​പ​ക​നി​യ​മ​നം ന​ട​ത്താ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham District News

Recent News

Corehub Up