കാസര്‍ഗോഡ്: ജില്ലയില്‍ നിന്ന് ലിറ്റില്‍ കൈറ്റ്സ് സ്റ്റേറ്റ് ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള അനുമോദന സമ്മേളനം കാസര്‍ഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി. റഫീഖ് ഉദ്ഘാടനം ചെയ്തു. കൈറ്റ് ജില്ല കോ-ഓര്‍ഡിനേറ്റര്‍ റോജി ജോസഫ് അധ്യക്ഷത വഹിച്ചു. ലിറ്റില്‍ കൈറ്റ്സ് ജില്ലാ ഇന്‍ ചാര്‍ജ് എന്‍. കെ. ബാബു, മാസ്റ്റര്‍ ട്രെയിനര്‍ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ ജമാല്‍ എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ 122 യൂണിറ്റുകളില്‍ നിന്നു സ്കൂള്‍, സബ്ജില്ല, ജില്ല ക്യാമ്പുകളിലൂടെ സെലക്ഷന് നേടി സ്റ്റേറ്റ് ക്യാമ്പില്‍ പങ്കെടുത്ത 14 കുട്ടികള്‍ക്കാണ് കൈറ്റ് ജില്ല ടീമിന്റെ നേതൃത്വത്തില്‍ സ്വീകരണമൊരുക്കിയത് .
പ്രോഗ്രാമിംഗ് മേഖലയില്‍ ഉദുമ ജിഎച്ച്എസഎിലെ ഹൃദ്ജയ് ധന്യ വിനോദ്, മൊഗ്രാല്‍ ടിഎച്ച്എസിലെ അബൂബക്കര്‍ സിദ്ദിഖ്, ചെമ്മനാട് ജെഎച്ച്എസ്എസിലെ ഇബ്രാഹിം ഹാദി, തൃക്കരിപ്പൂര്‍ വിപിപിഎംകെ പിഎസ് ജിഎച്ച്എസിലെ ഹബീബ് റഹ്മാന്, മിയാപദവ് എസ്വിവിഎച്ച്എസിലെ മുഹമ്മദ് അയാദ്, മടിക്കൈ ജിഎച്ച്എസ്എസിലെ മാധവ് കൃഷ്ണ, മൊഗ്രാല്‍ ജിവിവിഎച്ച്എസ്എസിലെ അമ്ന ഫാത്തിമ എന്നിവരും ആനിമേഷന്‍ വിഭാഗത്തില്‍ മഞ്ചേശ്വരം എസ്എടിയിലെ പ്രണവി, കൊളത്തൂര്‍ ജിഎച്ച്എസ്എസിലെ ടി. ആദിദേവ്, മൊഗ്രാല്‍ ടിഎച്ച്എസിലെ ടി.എസ്. ശ്രീനന്ദ്, കാഞ്ഞങ്ങാട് ദുര്‍ഗ സ്കൂളിലെ ഗൗതം എസ്. ബാബു, രാജപുരം ഹോളി ഫാമിലി സ്കൂളിലെ കെ.പി. പ്രണവ്, കുട്ടമത്ത് ജിഎച്ച്എസ്എസിലെ എ.എം. മല്‍ഹാര്‍, ചെറുവത്തൂര്‍ ജിഎഫ് വിഎച്ച്എസ്എസിലെ അനുഗ്രഹ വിജയകുമാര്‍ എന്നിവരാണ് എര്‍ണാകുളം കളമശേരി സ്റ്റാര്‍ട്ടപ് വില്ലേജില്‍ നടന്ന ത്രിദിന സ്റ്റേറ്റ് ക്യാമ്പില്‍ സ്വന്തമായി തയാറാക്കിയ റോബോട്ടിക്, അനിമേഷന്‍ പ്രൊഡക്ടുകള്‍ അവതരിപ്പിച്ച് കൈയടി നേടിയത്.
Tags : Nattuvishesham District News