x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍; പി​ടി​ച്ചെ​ടു​ത്ത ല​ഹ​രി​വ​സ്തു​ക്ക​ള്‍ ചൂ​ള​യി​ലി​ട്ട് ക​ത്തി​ച്ചു


Published: July 10, 2026 01:08 AM IST | Updated: July 10, 2026 01:08 AM IST

പു​തു​ക്കാ​ട്: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി തൃ​ശൂ​ര്‍ റൂ​റ​ല്‍ ജി​ല്ല​യി​ല്‍ പി​ടി​ച്ചെ​ടു​ത്ത ല​ക്ഷ​ങ്ങ​ള്‍ വി​ല​വ​രു​ന്ന ല​ഹ​രി​മ​രു​ന്ന് ശേ​ഖ​രം ക​ത്തി​ച്ചു​ന​ശി​പ്പി​ച്ചു.18 കി​ലോ ക​ഞ്ചാ​വും 203.18 ഗ്രാം ​മെ​ത്താം​ഫെ​റ്റാ​മി​നു​മാ​ണ് പു​തു​ക്കാ​ട് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ഓ​ട്ടു​ക​മ്പ​നി ചൂ​ള​യി​ലി​ട്ട് ക​ത്തി​ച്ച​ത്. ഡി​സ്ട്രി​ക​ക്ട് ഡ്ര​ഗ് ഡി​സ്‌​പോ​സ​ല്‍ ക​മ്മി​റ്റി​യു​ടെ പ്ര​ത്യേ​ക ഉ​ത്ത​ര​വു​പ്ര​കാ​രം റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി മു​ഹ​മ്മ​ദ് ന​ദീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി. ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി കെ. ​റ​ഫീ​ഖ്, ജി​ല്ലാ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി എ​ന്‍.​എ​സ്. സ​ലീ​ഷ്, പു​തു​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​ദം ഖാ​ന്‍, ജി​ല്ലാ ന​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ എ​എ​സ്‌​ഐ കെ.​എ​സ്. ഷൈ​ജു എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Tags : Nattuvishesham District News

Recent News

Corehub Up