പ്രധാനപ്രതി പിടിയിൽ; 26 പവൻ കണ്ടെടുത്തു
തൃശൂർ: മണ്ണുത്തി മുല്ലക്കര സ്വദേശി സോമശേഖരനെ മർദിച്ച് ബന്ദിയാക്കി വീട്ടിൽ സൂക്ഷിച്ച 51 ലക്ഷം രൂപ വിലവരുന്ന 47 പവൻ സ്വർണാഭരണങ്ങളും പണവും കവർച്ച ചെയ്ത സംഭവത്തിലെ മുഖ്യപ്രതി പിടിയിൽ. മോഷണത്തിന്റെ സൂത്രധാരനും പ്രധാനപ്രതിയുമായ രാജസ്ഥാൻ സ്വദേശി സൂരജ് പവാർ ആണ് അറസ്റ്റിലായത്. രാജസ്ഥാനിലെ ചിറ്റോർഗഡ് ജില്ലയിലെ മാന്ദ്ഫിയ പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നു സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള തൃശൂർ സിറ്റി ഷാഡോ പോലീസും മണ്ണുത്തി പോലീസും ചേർന്നാണ് ഇയാളെ സാഹസികമായി പിടികൂടിയത്. മോഷ്ടിച്ച 26 പവൻ സ്വർണം ഇയാളിൽ നിന്നു കണ്ടെടുത്തു.
തമിഴ് സിനിമയായ ‘തീരൻ’ മോഡൽ കവർച്ചയാണു മണ്ണുത്തിയിൽ നടന്നതെന്നു സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് പറഞ്ഞു. മധ്യപ്രദേശിലെ സിഹോർ ഗ്രാമത്തിൽ ജനിച്ച സൂരജ് പവാർ സ്ഥിരം കുറ്റവാളിയാണ്. പ്രത്യേക ഗോത്രവർഗക്കാരായ ഇവർ മോഷണം തൊഴിലാക്കിയവരാണ്. എളുപ്പത്തിൽ കല്യാണം നടക്കണമെങ്കിൽ മികച്ച രീതിയിൽ കവർച്ച നടത്തണമെന്നതാണു ഗോത്രരീതി. കേസിൽ രണ്ടാംപ്രതി ആകാശ് ഷിൻഡെ (31), മൂന്നാംപ്രതി മജീദ് ഖാൻ (47) എന്നിവർ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. കവർച്ച ചെയ്തതിൽ 30 പവനോളം മുഖ്യപ്രതി എടുത്തശേഷം ബാക്കി മറ്റു പ്രതികൾക്കു വീതംവച്ചു നൽകുകയായിരുന്നു. രണ്ടു പ്രതികളെകൂടി പിടികൂടാനുണ്ട്.
മഹാരാഷ്ട്ര, മധ്യപ്രദേശ്, കർണാടക സംസ്ഥാനങ്ങളിൽ മോഷണവും പിടിച്ചുപറിയും നടത്തുന്ന സംഘത്തിനെതിരേ ആറുകേസുകൾ നിലവിലുണ്ട്. ബാക്കി സ്വർണവും രണ്ടു ലക്ഷം രൂപയും കണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നു കമ്മീഷണർ പത്രസമ്മേളനത്തിൽ അറിയിച്ചു.
അന്വേഷണസംഘത്തിൽ തൃശൂർ സിറ്റി സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സേതു, ഒല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു, സബ് ഇൻസ്പെക്ടർമാരായ ഡേവിസ്, ജയൻ, സിറ്റി സാഗോക് ടീം അംഗങ്ങളായ അസി. സബ് ഇൻസ്പെക്ടർ പി.കെ. പഴനിസ്വാമി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജി ചന്ദ്രൻ, കൃഷ്ണപ്രസാദ്, റെജിൻ എന്നിവരും സിവിൽ പോലീസ് ഓഫീസർമാരായ സുനീബ്, സിംസണ്‍, ശ്രീജിത്ത്, നൈജോണ്‍, അരുണ്‍ എന്നിവരും മണ്ണുത്തി സ്റ്റേഷനിലെ സിപിഒമാരായ വേണുഗോപാൽ, അനീഷ്, മഹേഷ് എന്നിവരും തൃശൂർ സിറ്റി സൈബർ സെൽ ഉദ്യോഗസ്ഥനായ സിപിഒ മിഥുൻ എന്നിവരുമാണ് ഉണ്ടായിരുന്നത്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാ
കവർച്ച തീരൻ സിനിമാമോഡലിൽ
കാർത്തി നായകനായ തീരൻ-അധികാരം ഒൻട്ര് എന്ന തമിഴ് സിനിമയുടെ പ്രമേയംപോലെ ചുറ്റിക്കറങ്ങാനെന്ന മട്ടിൽ ട്രക്കുകളിൽ കയറി വിവിധ സംസ്ഥാനത്തിലേക്ക് എത്തുകയും ഹൈവേയുടെ വശങ്ങളിലെ വീടുകൾ നിരീക്ഷിച്ച് പൂട്ടുതകർത്ത് കവർച്ച നടത്തുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. ബലക്കുറവും സുരക്ഷയും അംഗങ്ങളും കുറവുള്ള വീടുകളാണ് ഇവർ നോട്ടമിടുന്നത്. മോഷണത്തിനിടെ ആരെങ്കിലും എതിർത്താൽ അവരെ വധിക്കുന്നതും ഇവരുടെ പതിവാണ്. ക്കും.
Tags : Nattuvishesham District News