തൃശൂർ: നടത്തറ തിരുഹൃദയ ദേവാലയത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നിർമിച്ച പത്താമത്തെ വീടിന്റെ സമർപ്പണം അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ നിർവഹിച്ചു. ശതാബ്ദി ആഘോഷത്തിലെ പ്രൗഢി ഒഴിവാക്കി പത്തു വീടുകൾ പണിതുനൽകിയതും ജാതിമത വ്യത്യാസമില്ലാതെ ഇരുപത്തിയെട്ടു വീടുകളുടെ അറ്റകുറ്റപ്പണി നടത്തിയതും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
പൂച്ചട്ടിയിലെ കുടുംബാംഗങ്ങൾക്ക് വീടിന്റെ താക്കോൽ കൈമാറി. വികാരി ഫാ. നോബി അന്പൂക്കൻ, സഹവികാരി ഫാ.ആൽബിൻ ചൂണ്ടൽ, കൈക്കാരൻമാരായ തോമസ് നെല്ലിശേരി, തോമസ് മുണ്ടൻമാണി, സോജൻ ചെന്പകശേരി, ലെനിൻ തട്ടിൽ, പോൾസണ്‍ നെല്ലിശേരി, ബിനു പാലോക്കാരൻ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham District News