തൃശൂർ: കോർപറേഷൻ, ചാലക്കുടി മുൻസിപ്പാലിറ്റി പരിധിയിലുള്ള കാലപ്പഴക്കംചെന്ന കെട്ടിടങ്ങളുടെ സ്ട്രക്ചറൽ സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് ചെന്നൈ ഐഐടിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്നു വാങ്ങണമെന്നു മനുഷ്യാവകാശ കമ്മീഷൻ.
സ്ഥാപനങ്ങളിലെ സെക്രട്ടറിക്കാണു നിർദേശം നല്കിയത്.
അപകടാവസ്ഥയിലുള്ള ഒന്പതു കെട്ടിടങ്ങളിൽ വിശദമായ പരിശോധന നടത്തി സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ഇല്ലെങ്കിൽ ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റേണ്ടിവരുമെന്നും തൃശൂർ കോർപറേഷൻ സെക്രട്ടറി കമ്മീഷനെ അറിയിച്ചിരുന്നു. കെട്ടിടങ്ങളുടെ ബലക്ഷമത സംബന്ധിച്ചു റിപ്പോർട്ട് നൽകാൻ തൃശൂർ എൻജിനീയറിംഗ് കോളജ് പ്രിൻസിപ്പലിനു കത്തു നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. ചാലക്കുടി സ്വദേശി ബാബു ജോസഫ് സമർപ്പിച്ച പരാതിയിലാണു നടപടി.
Tags : Nattuvishesham District News