x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി.കെ. വാസുദേവൻ നായർ പുരസ്കാരം കെ. പ്രകാശ് ബാബുവിന്


Published: July 9, 2026 11:47 PM IST | Updated: July 9, 2026 11:47 PM IST

കോ​ട്ട​യം: മു​ന്‍മു​ഖ്യ​മ​ന്ത്രി പി.​കെ. വാ​സു​ദേ​വ​ന്‍ നാ​യ​രു​ടെ ഓ​ര്‍മ നി​ല​നി​ര്‍ത്താ​ന്‍ ജ​ന്മ​നാ​ടാ​യ കി​ട​ങ്ങൂ​രി​ല്‍ രൂ​പീ​ക​രി​ച്ച പി​കെ​വി സെ​ന്‍റ​ർ ഫോ​ര്‍ ഹ്യൂ​മ​ന്‍ ഡെ​വ​ല​പ്പ്‌​മെ​ന്‍റ് ആ​ന്‍ഡ് ക​ള്‍ച്ച​റ​ല്‍ അ​ഫ​യേ​ഴ്‌​സി​ന്‍റെ 2025ലെ ​പു​ര​സ്‌​കാ​ര​ത്തി​ന് ക​മ്യൂ​ണി​സ്റ്റ് പാ​ര്‍ട്ടി ദേ​ശീ​യ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കെ. ​പ്ര​കാ​ശ് ബാ​ബു അ​ര്‍ഹ​നാ​യി.

പൊ​തു​രം​ഗ​ത്തെ സ​മ​ഗ്ര​മാ​യ സം​ഭാ​വ​ന​ക​ള്‍, പാ​ര്‍ല​മെ​ന്‍റ​റി രം​ഗ​ത്തു​ള്ള മി​ക​വാ​ര്‍ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍, ഭ​ര​ണ- ഭ​ര​ണേ​ത​ര രം​ഗ​ത്തെ സം​ഭാ​വ​ന​ക​ള്‍ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. 10,001 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം.

12നു ​വൈ​കു​ന്നേ​രം 4.30നു ​കി​ട​ങ്ങൂ​ര്‍ ഗ​വ​ണ്‍മെ​ന്‍റ് ബോ​യ്സ് എ​ല്‍പി സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ പു​ര​സ്‌​കാ​രം സ​മ​ര്‍പ്പി​ക്കും.

Tags : Nattuvishesham District News

Recent News

Corehub Up