x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ മൃ​ഗ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം: അ​മ​ല​യി​ൽ ശി​ല്പ​ശാ​ല


Published: July 10, 2026 01:10 AM IST | Updated: July 10, 2026 01:10 AM IST

തൃ​ശൂ​ർ: ഗ​വേ​ഷ​ണ പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ മൃ​ഗ​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വും നൈ​തി​ക മാ​ന​ദ​ണ്ഡ​ങ്ങ​ളെ​യും കു​റി​ച്ചു​ള്ള മൂ​ന്നു​ദി​വ​സ​ത്തെ പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന ശി​ല്പ​ശാ​ല​യ്ക്ക് അ​മ​ല കാ​ൻ​സ​ർ ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ൽ തു​ട​ക്കം. ‌അ​മ​ല കാ​ൻ​സ​ർ ഗ​വേ​ഷ​ണ​കേ​ന്ദ്രം മേ​ധാ​വി ഡോ. ​വി. രാ​മ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നി​മ​ൽ എ​ത്തി​ക്ക​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​ടി.​ഡി. ബാ​ബു ശി​ല്പ​ശാ​ല​യു​ടെ ല​ക്ഷ്യ​ത്തെ​ക്കു​റി​ച്ച് വി​വ​രി​ച്ചു.

ബി​രു​ദ​ബി​രു​ദാ​ന​ന്ത​ര വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഗ​വേ​ഷ​ക​ർ​ക്കും ആ​തു​ര​ശു​ശ്രൂ​ഷ​മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ക​ർ​ക്കും ശാ​സ്ത്രീ​യ​വും നൈ​തി​ക​വു​മാ​യ പ്രാ​യോ​ഗി​ക​പ​രി​ശീ​ല​നം ന​ൽ​കു​ക എ​ന്ന​താ​ണു ശി​ൽ​പ​ശാ​ല​യു​ടെ പ്ര​ധാ​ന​ല​ക്ഷ്യം. മ​ണ്ണു​ത്തി വെ​റ്റ​റി​ന​റി അ​നാ​ട്ട​മി ആ​ൻ​ഡ് ഹി​സ്റ്റോ​ള​ജി വി​ഭാ​ഗം പ്ര​ഫ​സ​ർ ഡോ. ​ലീ​നാ ച​ന്ദ്ര​ശേ​ഖ​ർ, അ​മ​ല കാ​ൻ​സ​ർ ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ലെ വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ ഡോ. ​രാം​നാ​ഥ്, കേ​ന്ദ്ര റെ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി മു​ഖ്യ​പ്ര​തി​നി​ധി ഡോ. ​സു​ജ റാ​ണി എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും.

Tags : Nattuvishesham District News

Recent News

Corehub Up