x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാഞ്ഞങ്ങാട് പഴയ ബസ്‌സ്റ്റാൻഡ്കെ​ട്ടി​ട​ത്തി​ൽ വീ​ണ്ടും ബ​ല​പ​രി​ശോ​ധ​ന ന​ട​ത്തി


Published: July 10, 2026 02:27 AM IST | Updated: July 10, 2026 02:27 AM IST

കാ​ഞ്ഞ​ങ്ങാ​ട്: 40 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള കാ​ഞ്ഞ​ങ്ങാ​ട് പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ൽ വീ​ണ്ടും ബ​ല​പ​രി​ശോ​ധ​ന ന​ട​ത്തി. കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി​യി​ലെ ഡോ. ​റോ​ഷ​ൻ ഭാ​സ്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ ചു​വ​രു​ക​ളു​ടെ​യും ബീ​മു​ക​ളു​ടെ​യും ബ​ലം പ​രി​ശോ​ധി​ച്ചു. അ​ടു​ത്തി​ടെ ഇ​ത് മൂ​ന്നാം​ത​വ​ണ​യാ​ണ് ബ​സ്‌​സ്റ്റാ​ൻ‌​ഡ് കെ​ട്ടി​ട​ത്തി​ന്‍റെ ബ​ല​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. നേ​ര​ത്തെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും കാ​സ​ർ​ഗോ​ഡ് എ​ൽ​ബി​എ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ നി​ന്നു​ള്ള സം​ഘ​വും കെ​ട്ടി​ട​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. കാ​ല​പ്പ​ഴ​ക്കം മൂ​ലം കോ​ൺ​ക്രീ​റ്റ് പാ​ളി​ക​ൾ അ​ട​ർ​ന്നു​വീ​ഴു​ക​യും ചു​വ​രു​ക​ളി​ൽ വി​ള്ള​ലു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ​യി​ലാ​ണ് ഇ​പ്പോ​ൾ കെ​ട്ടി​ട​മു​ള്ള​ത്.

പ​ല ഭാ​ഗ​ങ്ങ​ളി​ലും മ​ഴ​ക്കാ​ല​ത്ത് ചു​വ​രു​ക​ൾ ന​ന​ഞ്ഞു കു​തി​രു​ന്ന​തും പ​തി​വാ​ണ്. ന​ഗ​ര​കേ​ന്ദ്ര​ത്തി​ൽ അ​പ​ക​ട​ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്ന കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി ഉ​യ​രു​ന്നു​ണ്ട്.

Tags : Nattuvishesham District News

Recent News

Corehub Up