തൃക്കരിപ്പൂര്‍ (കാസര്‍ഗോഡ്): ഫിഫ പ്രസിഡന്റിനും അര്‍ജന്റീന ടീമിനും നല്ലതു മാത്രം സംഭവിക്കാന്‍ ബ്രസീല്‍ ആരാധകന്റെ വഴിപാട്. ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്രത്തിലാണ് 700 രൂപ മുടക്കി തിരുവപ്പം വഴിപാട് നേര്‍ന്നിരിക്കുന്നത്. ഫിഫ പ്രസിഡന്റ്, അര്‍ജന്റീന എന്നിവരുടെ പേരിലാണ് വഴിപാട്.
നക്ഷത്രത്തിന്റെ സ്ഥാനത്ത് പുണര്‍തം എന്നും രേഖപ്പെടുത്തിയിരിക്കുന്നു. അര്‍ജന്റീനയെ എളുപ്പത്തില്‍ ഫൈനലില്‍ എത്തിക്കുന്ന തരത്തിലാണ് ഫിഫ ലോകകപ്പ് ഫിക്സ്ചര്‍ തയാറാക്കിയിരിക്കുന്നതെന്നും റഫറിമാര്‍ എല്ലായ്പോഴും അര്‍ജന്റീനയ്ക്ക് അനുകൂലമായ തീരുമാനങ്ങളാണ് കൈക്കൊള്ളുന്നതെന്നും എതിർ ടീം ആരാധകര്‍ വ്യാപകമായി പരാതിപ്പെടുന്ന പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു വഴിപാടത്രേ.
Tags : Nattuvishesham District News