x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ര​പ്പ ആ​സ്പി​രേ​ഷ​ണ​ല്‍ ബ്ലോ​ക്ക് പ്രോ​ഗ്രാം: ജി​ല്ലാ​ത​ല അ​വ​ലോ​ക​ന​യോ​ഗം ചേ​ര്‍​ന്നു


Published: July 10, 2026 02:20 AM IST | Updated: July 10, 2026 02:20 AM IST

കാ​സ​ര്‍​ഗോ​ഡ്: നീ​തി ആ​യോ​ഗി​ന്‍റെ പു​ര​സ്‌​കാ​രം നേ​ടി​യ പ​ര​പ്പ ആ​സ്പി​രേ​ഷ​ണ​ല്‍ ബ്ലോ​ക്ക് പ്രോ​ഗ്രാ​മി​ന്‍റെ ന​ട​പ്പു​വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍​ന്നു. 10 സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ല്‍ ജി​യോ ലാ​ബു​ക​ള്‍ പൂ​ര്‍​ത്തി​യാ​യി.

മാ​ലോ​ത്ത് ക​സ​ബ ജി​എ​ച്ച്എ​സ്എ​സ്, ചാ​യ്യോ​ത്ത് ജി​എ​ച്ച്എ​സ്എ​സ്, പ​ര​പ്പ ജി​എ​ച്ച്എ​സ്എ​സ്, അ​ട്ടേ​ങ്ങാ​നം ജി​എ​ച്ച്എ​സ്എ​സ്, കാ​ലി​ച്ചാ​ന​ടു​ക്കം ജി​എ​ച്ച്എ​സ്എ​സ്, ബ​ളാ​ല്‍ ജി​എ​ച്ച്എ​സ്എ​സ്, പെ​രു​മ്പ​ട്ട ജി​എ​ച്ച്എ​സ്എ​സ്, ബ​ളാ​ന്തോ​ട് ജി​എ​ച്ച്എ​സ്എ​സ്, ത​യ്യേ​നി ജി​എ​ച്ച്എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ജി​യോ ലാ​ബു​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​ത്. ഇ​തി​ല്‍ ആ​റെ​ണ്ണം ഉ​ദ്ഘാ​ട​നം ചെ​യ്തി​ട്ടു​ണ്ട്. ഗ​ര്‍​ഭി​ണി​ക​ള്‍​ക്കു​ള്ള പോ​ഷ​കാ​ഹാ​ര വി​ത​ര​ണം ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ നൂ​റു​ശ​ത​മാ​ന​മാ​ണ്. ഈ​സ്റ്റ് എ​ളേ​രി​യി​ല്‍ 75 ശ​ത​മാ​ന​വും പ​ന​ത്ത​ടി​യി​ല്‍ 98.15 ശ​ത​മാ​ന​വും കി​നാ​നൂ​ര്‍-​ക​രി​ന്ത​ള​ത്തി​ല്‍ 87.30 ശ​ത​മാ​ന​വും ബ​ളാ​ല്‍ 86.05 ശ​ത​മാ​ന​വും പോ​ഷ​കാ​ഹാ​ര വി​ത​ര​ണം ന​ട​ത്തി. കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ മ​ണ്ണു​ക​ളു​ടെ സാ​മ്പി​ള്‍ പ​രി​ശോ​ധി​ച്ച് സോ​യി​ല്‍ ഹെ​ല്‍​ത്ത് കാ​ര്‍​ഡു​ക​ള്‍ ന​ല്‍​കു​ന്ന പ​ദ്ധ​തി നൂ​റു​ശ​ത​മാ​നം പൂ​ര്‍​ത്തീ​ക​രി​ച്ചു.

ബ്രെ​യി​ന്‍ ഹെ​ല്‍​ത്ത് ഇ​നി​ഷ്യേ​റ്റീ​വ് പ​ദ്ധ​തി​യി​ല്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രെ നി​യോ​ഗി​ച്ചു. 2070 പേ​ര്‍ പ​ദ്ധ​തി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു 208 പേ​ര്‍​ക്ക് നാ​ഡീ​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി. അ​തി​ല്‍ 73 പേ​രെ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി നി​ര്‍​ദേ​ശി​ച്ചു. മു​ഴു​വ​ന്‍ അ​ങ്ക​ണ​വാ​ടി​ക​ളി​ലും കു​ടി​വെ​ള്ള​വും ശു​ചി​മു​റി സൗ​ക​ര്യ​വും ഉ​റ​പ്പാ​ക്കി. ആ​റു​മാ​സം വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​ടെ പോ​ഷ​കാ​ഹാ​ര വി​ത​ര​ണ​ത്തി​ല്‍ 73.45 ശ​ത​മാ​നം കൈ​വ​രി​ച്ചു. പി​എം പോ​ഷ​ണ്‍ അ​ഭി​യാ​ന്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ പ്ര​ഗ​തി പോ​ര്‍​ട്ട​ലി​ല്‍ ഈ ​മാ​സ​ത്തി​ന​കം വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന് യോ​ഗ​ത്തി​ല്‍ നി​ര്‍​ദേ​ശി​ച്ചു.

ആ​സ്പി​രേ​ഷ​ന​ല്‍ ബ്ലോ​ക്ക് പ്രോ​ഗ്രാ​മു ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​യി ന​ട​ത്തു​ന്ന​തി​ന് കൂ​ടു​ത​ല്‍ ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​നും പ​ട്ടി​ക​വ​ര്‍​ഗ മേ​ഖ​ല​യി​ല്‍ മൊ​ബൈ​ല്‍ യൂ​ണി​റ്റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ഊ​ര്‍​ജി​ത​മാ​ക്കാ​നും യോ​ഗ​ത്തി​ല്‍ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​ബി​ന്ദു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ. ​ര​ജി​ത, എ. ​ല​ത, പി.​വി. അ​നു, എം. ​രാ​ജ​ന്‍, ടി.​വി. ജ​യ​ച​ന്ദ്ര​ന്‍, പി. ​ര​ഘു​നാ​ഥ്, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ ടി. ​രാ​ജേ​ഷ്, എ​ല്‍​എ​സ്ജി​ഡി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ കെ.​വി. ഹ​രി​ദാ​സ്, ഡി​എം​ഒ കെ.​ടി. രേ​ഖ, വ​നി​താ​ശി​ശു വി​ക​സ​ന വ​കു​പ്പ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ എ.​കെ. ജം​ല റാ​ണി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Tags : Nattuvishesham District News

Recent News

Corehub Up