x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ഡു​പ്പി-​ക​രി​ന്ത​ളം വൈ​ദ്യു​ത​ലൈ​നി​നു താ​ഴെ ചെ​റു​മ​ര​ങ്ങ​ൾ ന​ടാ​ൻ വ​നം​വ​കു​പ്പ്


Published: July 10, 2026 02:28 AM IST | Updated: July 10, 2026 02:28 AM IST

മു​ള്ളേ​രി​യ: ഉ​ഡു​പ്പി-​ക​രി​ന്ത​ളം വൈ​ദ്യു​ത​ലൈ​നി​നു വേ​ണ്ടി മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി​യ വ​ന​ഭൂ​മി​യി​ൽ ഉ​യ​രം കു​റ​ഞ്ഞ മ​ര​ങ്ങ​ൾ ന​ടാ​ൻ വ​നം​വ​കു​പ്പ്. അ​ശോ​കം, നെ​ല്ലി, പേ​ര, കു​മ്പി​ൾ, ഇ​ല​ഞ്ഞി, ഞാ​വ​ൽ തു​ട​ങ്ങി​യ മ​ര​ങ്ങ​ളാ​ണ് ന​ടു​ക. ഇ​വ​യെ​ല്ലാം​കൂ​ടി 32,500 മ​ര​ത്തൈ​ക​ൾ വ​നം​വ​കു​പ്പി​ന്‍റെ ന​ഴ്സ​റി​ക​ളി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കാ​നു​ള്ള പ്രാ​രം​ഭ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ആ​വ​ശ്യ​ത്തി​ന് വ​ലി​പ്പം വ​ച്ച​തി​നു​ശേ​ഷം അ​ടു​ത്ത വ​ർ​ഷ​ത്തെ പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​വ വ​ന​ങ്ങ​ളി​ൽ ന​ടാ​നാ​ണ് തീ​രു​മാ​നം.

ഉ​ഡു​പ്പി-​ക​രി​ന്ത​ളം ലൈ​ൻ വ​ലി​ക്കു​ന്ന​തി​നു വേ​ണ്ടി ജി​ല്ല​യി​ൽ ആ​കെ 13 ഹെ​ക്ട​ർ വ​ന​ഭൂ​മി​യാ​ണ് വ​നം​വ​കു​പ്പ് വി​ട്ടു​ന​ൽ​കി​യ​ത്. ഇ​തി​നു പ​ക​ര​മാ​യി ഭീ​മ​ന​ടി വി​ല്ലേ​ജി​ലെ ക​മ്മാ​ടം കാ​വി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ത്ര​ത​ന്നെ റ​വ​ന്യൂ​ഭൂ​മി വ​നം​വ​കു​പ്പി​ന് വി​ട്ടു​ന​ൽ​കി​യി​ട്ടു​ണ്ട്. വൈ​ദ്യു​ത​ലൈ​നി​നു​വേ​ണ്ടി വി​ട്ടു​ന​ൽ​കി​യ ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം വ​നം​വ​കു​പ്പി​ൽ ത​ന്നെ തു​ട​രു​ന്ന​തി​നാ​ൽ ഫ​ല​ത്തി​ൽ ഇ​ത് വ​നം​വ​കു​പ്പി​ന് ഇ​ര​ട്ടി​നേ​ട്ട​മാ​ണ്.

വൈ​ദ്യു​ത​ലൈ​നി​നു​വേ​ണ്ടി വി​ട്ടു​ന​ൽ​കി​യ ഭൂ​മി​യി​ൽ കൂ​ടു​ത​ലും അ​ക്കേ​ഷ്യ മ​ര​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വ​ന​ഭൂ​മി​ക​ളി​ൽ നി​ന്ന് അ​ക്കേ​ഷ്യ മ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി നേ​ര​ത്തേ വ​നം​വ​കു​പ്പ് തു​ട​ങ്ങി​യ​തി​നാ​ൽ ഈ ​മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റു​ന്ന​തി​നും കാ​ര്യ​മാ​യ പ്ര​ശ്നം ഉ​ണ്ടാ​യി​രു​ന്നി​ല്ല. മു​റി​ച്ച മ​ര​ങ്ങ​ൾ​ക്ക് പ​ക​രം പു​തി​യ മ​ര​ങ്ങ​ൾ ന​ടാ​നു​ള​ള തു​ക​യും വ​നം​വ​കു​പ്പ് മു​ൻ​കൂ​റാ​യി ഈ​ടാ​ക്കി​യി​രു​ന്നു.

വൈ​ദ്യു​ത​ലൈ​നി​നു താ​ഴെ ഉ​യ​രം​കു​റ​ഞ്ഞ മ​ര​ങ്ങ​ൾ മാ​ത്ര​മേ ന​ടാ​ൻ പാ​ടു​ള്ളൂ എ​ന്ന നി​ർ​ദേ​ശം പാ​ലി​ച്ചാ​ണ് ഔ​ഷ​ധ​മൂ​ല്യം കൂ​ടി​യു​ള്ള ഉ​യ​രം​കു​റ​ഞ്ഞ നാ​ട്ടു​മ​ര​ങ്ങ​ൾ ന​ടാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ൽ പ​ല​തും വ​ന്യ​ജീ​വി​ക​ൾ​ക്ക് ആ​ഹാ​ര​ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​നും സ​ഹാ​യ​ക​മാ​ണ്. വൈ​ദ്യു​ത​ലൈ​ൻ വ​ലി​ച്ച ഭാ​ഗ​ങ്ങ​ളി​ൽ കാ​ടി​ന്‍റെ സ്വ​ഭാ​വം മാ​റാ​തെ നി​ല​നി​ർ​ത്താ​
നും ഇ​തു​വ​ഴി സാ​ധി​ക്കും.

വൈ​ദ്യു​ത​ലൈ​നി​നു താ​ഴെ ചെ​റു​മ​ര​ങ്ങ​ൾ ന​ടാ​ൻ വ​നം​വ​കു​പ്പ് തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​ലൈ​നി​നു​വേ​ണ്ടി ഭൂ​മി വി​ട്ടു​ന​ൽ​കി​യ ക​ർ​ഷ​ക​ർ​ക്കും ആ ​സ്ഥ​ല​ത്ത് അ​ധി​കം ഉ​യ​രം വ​യ്ക്കാ​ത്ത കാ​ർ​ഷി​ക​വി​ള​ക​ൾ ന​ടാ​ൻ ത​ട​സ​മു​ണ്ടാ​വി​ല്ലെ​ന്നാ​ണ് സൂ​ച​ന.

Tags : Nattuvishesham District News

Recent News

Corehub Up