x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​യിം​സ്: വെ​ള്ളൂ​രി​നെ​യും ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി


Published: July 9, 2026 11:54 PM IST | Updated: July 9, 2026 11:54 PM IST

കേ​​ര​​ള മാ​​രി​​ടൈം എ​​ക്ക​​ണോ​​മി​​ക്ക് റീ​​ജ​​ൺ പ​​ദ്ധ​​തി​​യി​​ല്‍ കോ​​ട്ട​​യം പോ​​ര്‍​ട്ടും

കോ​​ട്ട​​യം: എ​​യിം​​സ് സ്ഥാ​​പി​​ക്കു​​ന്ന​​തി​​നാ​​യി കേ​​ര​​ള​​ത്തി​​ല്‍ നി​​ര്‍​ദേ​​ശി​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ള്ള സ്ഥ​​ല​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ല്‍ വെ​​ള്ളൂ​​രി​​നെ​​യും ഉ​​ള്‍​പ്പെ​​ടു​​ത്തി​​യ​​താ​​യി ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി അ​​റി​​യി​​ച്ചു. മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​ന്‍ വി​​ളി​​ച്ചു​​ചേ​​ര്‍​ത്ത സം​​സ്ഥാ​​ന​​ത്തെ എം​​പി​​മാ​​രു​​ടെ യോ​​ഗ​​ത്തി​​ല്‍ ഈ ​​ആ​​വ​​ശ്യം ഉ​​ന്ന​​യി​​ച്ച​​തി​​നെ തു​​ട​​ര്‍​ന്നാ​​ണ് മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​നും ആ​​രോ​​ഗ്യ​​മ​​ന്ത്രി കെ. ​​മു​​ര​​ളീ​​ധ​​ര​​നും ഈ ​​തീ​​രു​​മാ​​നം അ​​റി​​യി​​ച്ച​​ത്.

പ​​ട്ടി​​ക​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യ സ്ഥ​​ല​​ങ്ങ​​ള്‍ കേ​​ന്ദ്ര ആ​​രോ​​ഗ്യ​​മ​​ന്ത്രാ​​ല​​യം പ​​രി​​ശോ​​ധി​​ച്ച് തീ​​രു​​മാ​​നം കൈ​​ക്കൊ​​ള്ളും. കോ​​ട്ട​​യം, എ​​റ​​ണാ​​കു​​ളം ജി​​ല്ല​​ക​​ളു​​ടെ അ​​ടു​​ത്ത് സ്ഥി​​തി ചെ​​യ്യു​​ന്ന വെ​​ള്ളൂ​​രി​​ലെ കെ​​പി​​പി​​എ​​ലി​​നോ​​ട് ചേ​​ര്‍​ന്നു​​ള്ള സ്ഥ​​ലം എ​​യിം​​സ് സ്ഥാ​​പി​​ക്കാ​​ന്‍ ഏ​​റ്റ​​വും അ​​നു​​യോ​​ജ്യ​​മാ​​ണെ​​ന്ന് ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് പ​​റ​​ഞ്ഞു. റോ​​ഡ്, റെ​​യി​​ല്‍ ഗ​​താ​​ഗ​​ത സൗ​​ക​​ര്യ​​ങ്ങ​​ളും സ​​മീ​​പ​​ത്തു​​ള്ള വി​​മാ​​ന​​ത്താ​​വ​​ള​​വും ആ​​വ​​ശ്യ​​മാ​​യ ജ​​ല ല​​ഭ്യ​​ത​​യും ഇ​​വി​​ടെ​​യു​​ണ്ടെ​​ന്ന് എം​​പി അ​​റി​​യി​​ച്ചു.

ദേ​​ശീ​​യ​​പാ​​ത 83, 66 എ​​ന്നി​​വ​​യെ ബ​​ന്ധി​​പ്പി​​ച്ചു കോ​​ട്ട​​യ​​ത്തു​​നി​​ന്ന് കൊ​​ച്ചി​​യി​​ലേ​​ക്ക് പു​​തി​​യ ഇ​​ട​​നാ​​ഴി നി​​ര്‍​മി​​ക്കു​​ന്ന​​തി​​ന് ആ​​വ​​ശ്യ​​മാ​​യ ശി​​പാ​​ര്‍​ശ കേ​​ന്ദ്ര​​സ​​ര്‍​ക്കാ​​രി​​ല്‍ സ​​മ​​ര്‍​പ്പി​​ക്കു​​ന്ന​​തി​​ന് മു​​ഖ്യ​​മ​​ന്ത്രി സ​​മ്മ​​തം അ​​റി​​യി​​ച്ച​​താ​​യും ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് പ​​റ​​ഞ്ഞു.
ക​​ടു​​ത്തു​​രു​​ത്തി കേ​​ന്ദ്രീ​​യ വി​​ദ്യാ​​ല​​യ​​ത്തി​​നാ​​യി പ​​ഞ്ചാ​​യ​​ത്ത് വാ​​ങ്ങി​​യി​​ട്ടു​​ള്ള സ്ഥ​​ല​​ത്ത് കെ​​ട്ടി​​ടം നി​​ര്‍​മി​​ക്കു​​ന്ന​​തി​​ന് ത​​ണ്ണീ​​ര്‍​ത്ത​​ട നി​​യ​​മ​​ത്തി​​ല്‍ ഇ​​ള​​വ് ന​​ല്‍​ക​​ണ​​മെ​​ന്ന ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജി​​ന്‍റെ ആ​​വ​​ശ്യ​​വും പ​​രി​​ഗ​​ണി​​ക്കു​​മെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു.

കേ​​ര​​ള മാ​​രി​​ടൈം എ​​ക്ക​​ണോ​​മി​​ക് റീ​​ജ​​ൺ പ​​ദ്ധ​​തി​​യി​​ല്‍ കോ​​ട്ട​​യം പോ​​ര്‍​ട്ടി​​നെ ഉ​​ള്‍​പ്പെ​​ടു​​ത്താ​​ന്‍ തീ​​രു​​മാ​​നം ആ​​യ​​താ​​യും ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് പ​​റ​​ഞ്ഞു. വി​​ഴി​​ഞ്ഞം ഉ​​ള്‍​പ്പെ​​ടെ സം​​സ്ഥാ​​ന​​ത്തെ 17 പോ​​ര്‍​ട്ടു​​ക​​ളാ യി​​രു​​ന്നു ഇ​​തി​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. കോ​​ട്ട​​യ​​ത്തെ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യി​​രു​​ന്നി​​ല്ല. ഇ​​ത് ശ്ര​​ദ്ധ​​യി​​ല്‍​പ്പെ​​ടു​​ത്തി​​യ​​തി​​നെ തു​​ട​​ര്‍​ന്നാ​​ണ് മു​​ഖ്യ​​മ​​ന്ത്രി ഇ​​ത് ഉ​​ള്‍​പ്പെ​​ടു​​ത്തു​​മെ​​ന്ന് അ​​റി​​യി​​ച്ച​​ത്.

വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ള്‍​ക്ക് കം​​പ്യൂ​​ട്ട​​ര്‍ വാ​​ങ്ങി​​ന​​ല്‍​കു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ച ഉ​​ത്ത​​ര​​വി​​ല്‍ മാ​​റ്റം വ​​രു​​ത്തു​​വാ​​ന്‍ തീ​​രു​​മാ​​ന​​മാ​​യ​​താ​​യി ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് അ​​റി​​യി​​ച്ചു.
മൂ​​ന്നി​​ല​​വ് ക​​ട​​പു​​ഴ പാ​​ല​​വും റോ​​ഡും പു​​ന​​ർ​​നി​​ര്‍​മി​​ക്കു​​ന്ന​​തി​​ന് ആ​​വ​​ശ്യ​​മാ​​യ തു​​ക അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​ന് കേ​​ന്ദ്ര പ​​ട്ടി​​ക​​ജാ​​തി പ​​ട്ടി​​ക​​വ​​ര്‍​ഗ വ​​കു​​പ്പ് മ​​ന്ത്രാ​​ല​​ത്തി​​ന് സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ ശി​​പാ​​ര്‍​ശ സ​​മ​​ർ​​പ്പി​​ക്കു​​വാ​​നും യോ​​ഗം തീ​​രു​​മാ​​നി​​ച്ചു.

കോ​​ട്ട​​യം റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​നെ ടെ​​ര്‍​മി​​ന​​ല്‍ സ്റ്റേ​​ഷ​​ന്‍ ആ​​ക്കു​​ന്ന​​തി​​നാ​​യി കേ​​ന്ദ്ര​​ത്തി​​ല്‍ സ​​മ്മ​​ര്‍​ദം ചെ​​ലു​​ത്ത​​ണ​​മെ​​ന്നും വേ​​മ്പ​​നാ​​ട്ട് കാ​​യ​​ല്‍ പു​​ന​​ർ​​ജീ​​വ​​ന പ​​ദ്ധ​​തി എ​​ത്ര​​യും വേ​​ഗം ന​​ട​​പ്പാ​​ക്ക​​ണ​​മെ​​ന്നും ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് യോ​​ഗ​​ത്തി​​ല്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Tags : Nattuvishesham District News

Recent News

Corehub Up