കാതോലിക്കേറ്റ് കോളജ് പൂര്‍വ വിദ്യാര്‍ഥി സംഗമം കുര്യാക്കോസ് മാര്‍ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട: കാതോലിക്കേറ്റ് കോളജില്‍ പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമം നടന്നു. കോളേജ് പൂര്‍വ വിദ്യാര്‍ഥിയും അധ്യാപകനും മനേജരും ആയിരുന്ന കര്യാക്കോസ് മാര്‍ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ. റെനി പി. വർഗീസ് അധ്യക്ഷത വഹിച്ചു. ഫാ.ഡോ. എം.ഒ. ജോണ്‍, ഡോ. സിന്ധു ജോണ്‍സ്, ഡോ. വറുഗീസ് കൊപ്പാറ, ഡോ.ബിനോയ് റ്റി.തോമസ്, ഡോ. മാത്യുസ് ജോര്‍ജ്, ഷാജി മഠത്തിലേത്ത്, എ. റഷീദ, സുരേഷ് സോമ, ഡോ. ഫിലിപ്പോസ് ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.
കുവൈറ്റ് ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ സ്കോളര്‍ഷിപ്പ് വിതരണവും യുണിവേഴ്സിറ്റി റാങ്ക് ജേതാക്കളെ ആദരിക്കലും . വിവിധ കലാപരിപാടികളും നടന്നു. ജനറല്‍ ബോഡിയില്‍ പുതിയ ഭാരവാഹികളായി ഷാജി മഠത്തിലേത്ത് - വൈസ് പ്രസിഡന്റ്, എ. റഷിദ് - ജോയിന്റ് സെക്രട്ടറി എന്നിവരെയും കമ്മറ്റി അംഗങ്ങളായി ഫാ. ജിത്തു തോമസ്, സാമുവേല്‍ കിഴക്കുപുറം, അബ്ദുള്‍ കലാം അസാദ്, അഡ്വ. ഷിനാജ്, ജോര്‍ജ് വർഗീസ് തെങ്ങുംതറയില്‍, മാത്യു വർഗീസ്,ഏബല്‍ മാത്യൂസ്, ബിജൂ കുടല്, സുരേഷ് സോമ, തോമസ് കെ. സുമ ജോണ്‍ എന്നിവരെയും തെരഞ്ഞെടുത്തു.
Tags : Local News Nattuvishesham Catholicate College Alumni Annual