x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍​സ​സ്: വി​വ​ര​ശേ​ഖ​ര​ണ ന​ട​പ​ടി​ക​ൾ ഇ​ന്നു​മു​ത​ൽ


Published: June 30, 2026 11:42 PM IST | Updated: June 30, 2026 11:42 PM IST

പാ​ലാ: സെ​ന്‍​സ​സ് 2027ന്‍റെ ഭാ​ഗ​മാ​യി പാ​ലാ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ 26 വാ​ര്‍​ഡു​ക​ളി​ലും ഒ​ന്നാം​ഘ​ട്ട വി​വ​ര​ശേ​ഖ​ര​ണ ന​ട​പ​ടി​ക​ള്‍ ഇ​ന്നു​മു​ത​ല്‍ 31 വ​രെ ന​ട​ത്തും. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് സ്വ​യം വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സെ​ല്‍​ഫ് എ​ന്യൂ​മ​റേ​ഷ​ന്‍ മൊ​ഡ്യൂ​ള്‍ ഇ​ന്ന​ലെ പൂ​ര്‍​ത്തി​യാ​യി.

വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു​മു​ത​ല്‍ മൂ​ന്നു​വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ വീ​ടു​ക​ള്‍​ക്കും കെ​ട്ടി​ട​ങ്ങ​ള്‍​ക്കും സെ​ന്‍​സ​സ് ന​മ്പ​റു​ക​ള്‍ ന​ല്‍​കു​ന്ന​തി​നും ഓ​രോ എ​ന്യൂ​മ​റേ​റ്റ​ര്‍​ക്കും അ​നു​വ​ദി​ച്ചി​ട്ടു​ള്ള ഹൗ​സ് ലി​സ്റ്റിം​ഗ് ബ്ലോ​ക്കു​ക​ളു​ടെ മാ​പ്പ് ത​യാ​റാ​ക്കു​ന്ന​തി​നു​മാ​യാ​ണ് എ​ന്യൂ​മ​റേ​റ്റ​ര്‍​മാ​ര്‍ വീ​ടു​ക​ളും കെ​ട്ടി​ട്ട​ങ്ങ​ളും സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത്. നാ​ലു മു​ത​ല്‍ 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ എ​ച്ച്എ​ല്‍​ഒ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ഉ​പ​യോ​ഗി​ച്ച് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​തി​നാ​യി എ​ന്യൂ​മ​റേ​റ്റ​ര്‍​മാ​ര്‍ മു​ഴു​വ​ന്‍ വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളും വീ​ണ്ടും സ​ന്ദ​ര്‍​ശി​ക്കും. ഈ ​ഘ​ട്ട​ത്തി​ല്‍ കെ​ട്ടി​ട​ങ്ങ​ളു​ടെ​യും വീ​ടു​ക​ളു​ടെ​യും വി​വ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട 34 പ്ര​ധാ​ന ചോ​ദ്യ​ങ്ങ​ളാ​ണ് പൊ​തു​ജ​ന​ങ്ങ​ളോ​ട് ചോ​ദി​ച്ച​റി​യു​ന്ന​ത്.

Tags : Nattuvishesham Districte News

Recent News

Corehub Up