x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ട​മു​ന​ന്പാ​യി ചാ​ലാ​യി​ക്ക​ര

വെബ് ഡെസ്ക്
Published: September 17, 2026 11:43 PM IST | Updated: September 17, 2026 11:43 PM IST

പ്രതീകാത്മക ചിത്രം

കോ​ഴ​ഞ്ചേ​രി: തി​രു​വ​ല്ല-​കു​മ്പ​ഴ സം​സ്ഥാ​ന പാ​ത​യി​ലെ പു​ല്ലാ​ട് -ചാ​ലാ​യി​ക്ക​ര ഭാ​ഗ​ത്ത് വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ നി​ത്യ​സം​ഭ​വ​മാ​കു​ന്നു. നീ​ള​മേ​റി​യ നേ​രാ​യ റോ​ഡും ത​ട​സ​ങ്ങ​ളി​ല്ലാ​ത്ത മി​ക​ച്ച ടാ​റിം​ഗു​മാ​ണ് ഡ്രൈ​വ​ര്‍​മാ​രെ അ​മി​ത​വേ​ഗ​ത​യി​ലേ​ക്ക് ന​യി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലു​ക​ളോ വേ​ഗ​ത നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളോ ഇ​ല്ലാ​ത്ത​ത് പ്ര​ദേ​ശം അ​പ​ക​ട മേ​ഖ​ല​യാ​ക്കി മാ​റ്റു​ക​യാ​ണ്.

പ്ര​ധാ​ന റോ​ഡി​ലേ​ക്ക് എ​ത്തു​ന്ന ഉ​പ​റോ​ഡു​ക​ളി​ല്‍ നി​ന്നു​മു​ള്ള വാ​ഹ​ന​ങ്ങ​ളും അ​മി​ത​വേ​ഗ​ത​യി​ല്‍ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും കൂ​ട്ടി​യി​ടി​ച്ചാ​ണ് ഇ​വി​ടെ ഭൂ​രി​ഭാ​ഗം അ​പ​ക​ട​ങ്ങ​ളും ഉ​ണ്ടാ​കു​ന്ന​ത്. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ളും അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു. രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണ് അ​പ​ക​ട​സാ​ധ്യ​ത കൂ​ടു​ത​ല്‍. റോ​ഡി​ല്‍ സി​സി​ടി​വി കാ​മ​റ​ക​ളോ വേ​ഗം അ​ള​ക്കു​ന്ന എ​ഐ കാ​മ​റ​ക​ളോ സ്ഥാ​പി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ല്‍ നി​യ​മ​ലം​ഘ​ക​ര്‍ എ​ളു​പ്പ​ത്തി​ല്‍ ര​ക്ഷ​പെ​ടു​ക​യാ​ണ്.

നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍, സ്പീ​ഡ് ബ്രേ​ക്ക​റു​ക​ള്‍ അ​ല്ലെ​ങ്കി​ല്‍ ആ​വ​ശ്യ​മാ​യ മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ള്‍, റി​ഫ്‌​ള​ക്‌​ട​റു​ക​ള്‍ എ​ന്നി​വ ഒ​ന്നും​ത​ന്നെ റോ​ഡി​ല്‍ സ്ഥാ​പി​ച്ചി​ട്ടി​ല്ല. ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യി മാ​റി​യ ഈ ​റോ​ഡി​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പും പൊ​ലി​സും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് വേ​ഗ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യം.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ലം ആ​രം​ഭി​ക്കു​ന്ന​തോ​ടെ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ ഉ​ള്‍​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഈ ​റോ​ഡി​ലൂ​ടെ പാ​യു​ന്ന​ത്. വ​ഴി​വി​ള​ക്കു​ക​ള്‍ ക​ത്താ​തി​രി​ക്കു​ന്ന​തും തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യ​വും അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളും പു​ല്ലു​കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ റോ​ഡി​ന്‍റെ വീ​തി​യും കു​റ​ഞ്ഞു. അ​ന​ധി​കൃ​ത​മാ​യ പാ​ര്‍​ക്കിം​ഗും അ​പ​ക​ട​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കു​ന്നു.

അ​മി​ത​വേ​ഗ​ത്തി​നെ​തി​രേ ന​ട​പ​ടി വേ​ണം

തി​ര​ക്കേ​റി​യ തി​രു​വ​ല്ല-​കു​മ്പ​ഴ സം​സ്ഥാ​ന​പാ​ത​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​പ​ക​ടം ഉ​ണ്ടാ​കു​ന്ന പു​ല്ലാ​ട് മു​ത​ല്‍ മാ​രാ​മ​ണ്‍ വ​രെ​യു​ള്ള ഭാ​ഗ​ത്ത് നി​രീ​ക്ഷി​ണ കാ​മ​റ​ക​ളോ വേ​ഗം കു​റ​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളോ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഇ​ട​പെ​ട്ടു സ്ഥാ​പി​ക്ക​ണം. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ടാ​റിം​ഗ് പൂ​ര്‍​ണ​മ​ല്ലാ​ത്ത​തി​നാ​ല്‍ സൈ​ഡി​ല്‍ നി​ന്നും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ള്‍ അ​പ​ക​ടം ഉ​ണ്ടാ​കു​ന്നു. അ​തോ​ടൊ​പ്പം റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ളും ഒ​ഴി​വാ​ക്ക​ണം.

- ര​തീ​ഷ് കെ. ​മോ​ഹ​ൻ, ഡ്രൈ​വ​ർ, പു​ല്ലാ​ട്.

Tags : District News Nattuvishesham Chalaikkara Danger Zone

Recent News

Corehub Up