കൊരട്ടി: ഇന്നു തിരുനാൾ ആഘോഷിക്കുന്ന തിരുമുടിക്കുന്ന് എൽഎഫ് പള്ളിയിലേ ക്കുള്ള പ്രധാനപാത രാജകീയ വീഥിയാക്കി ആധുനികരീതിയിൽ നവീകരിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 35 ലക്ഷം രൂപ വിനിയോഗിച്ചാണു റോഡ് നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കിയത്.
റോഡിന്റെ ഉദ്ഘാടനം സനീഷ്കുമാർ ജോസഫ് എംഎൽഎ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. തിരുമുടിക്കുന്ന് പള്ളി വികാരി റവ. ഡോ. പോൾ മൂഞ്ഞേലി അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചാ യത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ ഫിൻസോ തങ്കച്ചൻ, ഗ്രേസി സ്കറിയ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിനി ഡേവിസ്, വാർഡ് മെമ്പർമാരായ നിത ജോയ്, വി.കെ. കൃ ഷ്ണൻ, പി.കെ. വർഗീസ്, മുൻ വാർഡ് മെമ്പർ ബിജോയ് പെരേപ്പാടൻ എന്നിവർ പ്ര സംഗിച്ചു.
Tags : nattu vishesham Church Road turns