x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ളി​കേ​ര മ​ഹോ​ത്സ​വ​വും ക്രാ​ഫ്റ്റ് പ്ര​ദ​ര്‍​ശ​ന​വും

വെബ് ഡെസ്ക്
Published: September 2, 2026 10:46 PM IST | Updated: September 2, 2026 10:46 PM IST

സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച നാ​ളി​കേ​ര ഉ​ത്പന്ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​നം.

തൊ​ടു​പു​ഴ: ലോ​ക നാ​ളി​കേ​ര ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചി​ര​ട്ട, ഈ​ര്‍​ക്കി​ല്‍ എ​ന്നി​വ​യി​ല്‍ വി​സ്മ​യ​ങ്ങ​ള്‍ തീ​ര്‍​ത്ത് കു​രു​ന്നു കൈ​ക​ള്‍. തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് യു​പി സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ക്രാ​ഫ്റ്റ് മ​ത്സ​ര​വും ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ര്‍​ശ​ന​വു​മാ​ണ് നാ​ളി​കേ​ര​ത്തി​ന്‍റെ നാ​നാ​വി​ധ സാ​ധ്യ​ത​ക​ളും കു​രു​ന്നു​ക​ളു​ടെ സ​ര്‍​ഗ​വൈ​ഭ​വ​വും വ​ര​ച്ചു​കാ​ട്ടി​യ​ത്.

തെ​ങ്ങി​ന്‍റെ ഭാ​ഗ​ങ്ങ​ളാ​യ ചി​ര​ട്ട, ഓ​ല, ഈ​ര്‍​ക്കി​ല്‍, കൊ​തു​മ്പ് എ​ന്നി​വ മാ​ത്രം ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ച്ച മ​നോ​ഹ​ര​മാ​യ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍, അ​ല​ങ്കാ​ര വ​സ്തു​ക്ക​ള്‍, വൈ​വി​ധ്യ​മാ​ര്‍​ന്ന ക​ളി​പ്പാ​ട്ട​ങ്ങ​ള്‍ എ​ന്നി​വ പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി.​സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ ഷി​ന്‍റോ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ്യാ​പ​ക​രാ​യ ആ​ല്‍​ബി​ന്‍ ജോ​സ​ഫ്, സി​നു സ​ണ്ണി, അ​ഞ്ജു ജോ​സ​ഫ്, ര​മ്യ മു​ര​ളി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham Districtnews Deepikanews Coconut

Recent News

Corehub Up