x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ല​സ്ഥാ​ന​ത്തെ ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​ന് സ​മ​ഗ്ര രൂ​പ​രേ​ഖ; മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ളി​ൽ സ​ർ​വേ ഉ​ട​ൻ

വെബ് ഡെസ്ക്
Published: September 18, 2026 02:59 AM IST | Updated: September 18, 2026 02:59 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ മൂ​ന്നു പ്ര​ധാ​ന ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് ആ​രോ​ഗ്യ​വ​കു​പ്പ്. തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി, പേ​രൂ​ർ​ക്ക​ട മാ​തൃ​ക ജി​ല്ലാ ആ​ശു​പ​ത്രി, പേ​രൂ​ർ​ക്ക​ട ഹാ​പ്പി​ന​സ് ആ​ൻ​ഡ് വെ​ൽ​ന​സ് സെ​ന്‍റ​ർ (​മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്രം) എ​ന്നി​വ​യു​ടെ വി​ക​സ​ന​ത്തി​നാ​യി സ​മ​ഗ്ര മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ.​ മു​ര​ളീ​ധ​ര​ൻ അ​റി​യി​ച്ചു. ഇ​ൻ​കെ​ല്ലി​നാ​ണ് മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കാ​നു​ള്ള ചു​മ​ത​ല.

മൂ​ന്നു സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും നി​ല​വി​ലെ സൗ​ക​ര്യ​ങ്ങ​ളും വി​ക​സ​ന സാ​ധ്യ​ത​ക​ളും വി​ശ​ദ​മാ​യി വി​ല​യി​രു​ത്തു​ന്ന​തി​നു​ള്ള സൈ​റ്റ് സ​ർ​വേ​യും അ​സ​സ്മെ​ന്‍റും ഉ​ട​ൻ ആ​രം​ഭി​ക്കും. ഇ​തി​നാ​വ​ശ്യ​മാ​യ അ​നു​മ​തി ല​ഭ്യ​മാ​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്ക് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ നി​ർ​ദേ​ശം ന​ൽ​കി. നി​ല​വി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ സ്ഥി​തി, അ​ടി​സ്ഥാ​ന സൗ​ക​ര്യം, ല​ഭ്യ​മാ​യ ഭൂ​മി, വി​വി​ധ ചി​കി​ത്സാ-​അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ, ഭാ​വി​യി​ലെ വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ൾ എ​ന്നി​വ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചാ​യി​രി​ക്കും മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കു​ക. സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ല​വി​ലെ സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്താ​നും ഭാ​വി​യി​ലെ ആ​വ​ശ്യം ക​ണ​ക്കി​ലെ​ടു​ത്ത് സ​മ​ഗ്ര വി​ക​സ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​നു​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും മാ​സ്റ്റ​ർ പ്ലാ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തും.

മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ളി​ലും വി​ശ​ദ​മാ​യ സ​ർ​വേ​യും സൈ​റ്റ് അ​സ​സ്മെ​ന്‍റും ഇ​ൻ​കെ​ൽ സ്വ​ന്തം ചെ​ല​വി​ൽ ന​ട​ത്തും. സ​ർ​വേ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നു​ള്ള സ​മ​ഗ്ര രൂ​പ​രേ​ഖ ത​യാ​റാ​ക്കും.

Tags : Nattuvishesham DistrictNews DeepikaNews hospital d

Recent News

Corehub Up