x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡി​ലെ കു​ഴി​യി​ല്‍ വീ​ണ് ദ​മ്പ​തി​ക​ള്‍​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: August 18, 2026 01:43 AM IST | Updated: August 18, 2026 01:43 AM IST

പ്രതീകാത്മക ചിത്രം

മാ​ന​ന്ത​വാ​ടി: പാ​ടെ ത​ക​ര്‍​ന്ന് വ​ലി​യ ഗ​ര്‍​ത്ത​ങ്ങ​ള്‍ രൂ​പ​പ്പെ​ട്ട് പ​യ്യ​മ്പ​ള്ളി - കു​റു​ക്ക​ന്‍​മൂ​ല - കു​റു​വ ദ്വീ​പ് റോ​ഡി​ലെ കു​ഴി​യി​ല്‍ വീ​ണ് ദ​മ്പ​തി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു.
ക​ര്‍​ക്ക​ട​ക​വാ​വു ബ​ലി​ത​ര്‍​പ്പ​ണ​ത്തി​നാ​യി കോ​ഴി​ക്കോ​ട് നി​ന്നു​മെ​ത്തി​യ ദ​മ്പ​തി​ക​ള്‍​ക്കാ​ണ് കു​ഴി​യി​ല്‍ വീ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്. തു​ട​ര്‍​ന്ന് വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ തേ​ടി ബ​ലി​ത​ര്‍​പ്പ​ണം ന​ട​ത്താ​ന്‍ ക​ഴി​യാ​തെ തി​രി​ച്ചു പോ​കു​ക​യു​മാ​യി​രു​ന്നു. ഈ ​വ​ര്‍​ഷം മാ​ര്‍​ച്ചി​ലാ​ണ് 12 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് പാ​ച്ച് വ​ര്‍​ക്ക് ന​ട​ത്തി​യ​ത്. എ​ന്നാ​ല്‍ മാ​സ​ങ്ങ​ള്‍ പി​ന്നി​ടും മു​മ്പെ പാ​ടെ ത​ക​ര്‍​ന്ന് കു​ണ്ടും കു​ഴി​യു​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ കു​റു​വാ ദ്വീ​പി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​യാ​യ ഈ ​റോ​ഡി​ലൂ​ടെ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് നി​ത്യേ​ന ക​ട​ന്നു പോ​കു​ന്ന​ത്. കു​റു​ക്ക​ന്‍​മൂ​ല പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ആ​ളു​ക​ള്‍ പോ​കു​ന്ന​ത് ഈ ​റോ​ഡി​ലൂ​ടെ​യാ​ണ്. വ​ലി​യ ഗ​ര്‍​ത്ത​ങ്ങ​ള്‍ രൂ​പ​പ്പെ​ട്ട് കാ​ല്‍​ന​ട​യാ​ത്ര പോ​ലും സാ​ധ്യ​മ​ല്ലാ​താ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​തും മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കു​ന്ന​തും പ​തി​വാ​ണ്. റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യ്‌​ക്കെ​തി​രേ നാ​ട്ടു​കാ​രും ഡ്രൈ​വ​ര്‍​മാ​രും വാ​ഴ ന​ട്ട് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ പ്ര​ക്ഷോ​ഭ​ത്തി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍.

Tags : Local News Nattuvishesham Couple injured pothole on road

Recent News

Corehub Up