നെടുമങ്ങാട്: വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് ചിറയ്ക്കാണി കിഴക്കുംകര കുഞ്ചു വീട്ടിൽ ലളിത(65)യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടിന് വീട്ടിനുള്ളിലെ കസേരയിൽ മരിച്ചിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടത്. അവിവാഹിതയായ ലളിത ഏറെക്കാലമായി വീട്ടിൽ തനിച്ചായിരുന്നു താമസം.
ചൊവ്വാഴ്ച രാത്രി വീട്ടിൽ ലൈറ്റുകൾ തെളിഞ്ഞു കാണാത്തതിനെ തുടർന്ന് അയൽവാസികൾ വാർഡ് കൗൺസിലറെ വിവരം അറിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി.രഘുവാണ് ലളിതയുടെ ഏക സഹോദരൻ.
Tags : Dead inside house