വോട്ട് ചെയ്യാന്‍ പൊതുജനങ്ങളെ ബോധവത്കരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും വിവിധ ഏജന്‍സികളും ചേര്‍ന്ന് കോട്ടയം താഴത്തങ്ങാടിയിൽ മീ
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 100 ശതമാനം പോളിംഗ് ലക്ഷ്യമിട്ട് വോട്ടര്‍ ബോധവത്കരണ പരിപാടിയായ സ്വീപിന്റെ ആഭിമുഖ്യത്തില്‍ ജലമേള സംഘടിപ്പിച്ചു. താഴത്തങ്ങാടി കുളപ്പുരക്കടവില്‍ ജില്ലാകളക്ടര്‍ ചേതന്‍ കുമാര്‍ മീണ ഉദ്ഘാടനം നിര്‍വഹിച്ചു.
തുഴയുമായി കളക്ടര്‍ കയാക്കില്‍ കയറിയപ്പോള്‍ മേളയുടെ ഉദ്ഘാടനം നടത്തി ഇറങ്ങുമെന്നാണ് കാഴ്ചക്കാര്‍ കരുതിയത്. പക്ഷേ 40 കയാക്കുകള്‍ അണിനിരന്ന റാലിയുടെ ഫിനിഷിംഗ് പോയിന്റായ അറുപുഴ തൂക്കുപാലം വരെ അദ്ദേഹം തുഴഞ്ഞെത്തി.
കയാക്ക് റാലിക്കു ശേഷം വാട്ടര്‍ സ്പോര്‍ട്സ് ഡെമോണ്സ്ട്രേഷന് റോപ്പ് റെസ്ക്യൂ, സിപ്പ് ലൈന്‍ പ്രോഗ്രാം എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.
ഈരാറ്റുപേട്ട നന്മക്കൂട്ടം, കോട്ടയം ജീവന് രക്ഷാ സ്വിമ്മിംഗ് അക്കാദമി, ലീഗല്‍ സര്‍വീസ് അഥോറിറ്റി, ഡിടിപിസി എമര്‍ജന്‍സി ടീം, റസ്ക്യു ഫോഴ്സ്, ഒഐജി കയാക്ക് ടീം എന്നിവരും പങ്കുചേര്‍ന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകന് എച്ച്.എന്‍. ഗോപാലകൃഷ്ണ, സ്വീപ് നോഡല്‍ ഓഫീസര്‍ പി.എ. അമാനത്ത്, ആതിര സണ്ണി, അബ്ദുല്‍ കലാം ആസാദ് എന്നിവര്‍ പ്രസംഗിച്ചു.