x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ


Published: March 17, 2026 12:20 AM IST | Updated: March 17, 2026 12:20 AM IST

ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ചേ​ർ​ന്ന രാ​ഷ്ട്രീ​യപാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം.

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ പെ​രു​മാ​റ്റ​ച്ച​ട്ടം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നു ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർകൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി അ​റി​യി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ചേ​ർ​ന്ന രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ൽ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ക്കു​ന്ന വി​ധ​ത്തി​ൽ യാ​തൊ​രു പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ​റ​ഞ്ഞു.

രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ൾ​ക്കു ചെ​ല​വ​ഴി​ക്കാ​വു​ന്ന തു​ക വി​ല​യി​രു​ത്തു​ന്ന​തി​നും നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​മാ​യാ​ണ് യോ​ഗം ചേ​ർ​ന്ന​ത്.

ക​ർ​ശ​ന​മാ​യി ഹ​രി​ത​ച​ട്ടം പാ​ലി​ക്ക​ണം. ഫ്ല​ക്സ്, പോ​സ്റ്റ​റു​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ അ​ച്ച​ടി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ​യും പ​ബ്ലി​ഷ​റു​ടെ​യും പേ​രും മ​റ്റു വി​വ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്ത​ണം. സ​മ​യ​ബ​ന്ധി​ത​മാ​യി നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഇ​ല​ക്്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ.​ജി. പ്രാ​ൺ സിം​ഗ്, തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഹെ​ഡ് ക്ല​ർ​ക്ക് പി.​എ. ടോം​സ്, ഉ​ദ്യോ​ഗ​സ്ഥ​ർ, വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : District Collector nattuvishesham local news

Recent News

Corehub Up