മാരാംകോട് കുടിൽകെട്ടി താമസിക്കുന്ന ആദിവാസികളെ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ സന്ദർശിക്കുന്നു.
മാരാംകോട്: കഴിഞ്ഞ ഒന്‍പതുമാസമായി അസൗകര്യങ്ങൾക്കിടയിൽ കുടിൽകെട്ടി താമസിക്കുന്ന ആദിവാസികളെ ജില്ലാ കളക്ടർ ശിഖസുരേന്ദ്രൻ സന്ദർശിച്ചു. അരയകാപ്പ്, വീരാൻകുടി ഉന്നതികളിൽ താമസിച്ചിരുന്ന ആദിവാസികൾ കഴിഞ്ഞ ഒന്‍പതുമാസമായി മാരാംകോട് കുടിൽകെട്ടി താമസിക്കുന്നു.
മണ്ണിടിച്ചിലും വനൃജീവി ശല്യത്തിൽനിന്നും മോചനം തേടിയ 39 കുടുബങളെയാണ് സർക്കാർ ഇവിടേക്ക് മാറ്റി താമസിപ്പിച്ചത്. എന്നാൽ വീട് നിർമിച്ചു നൽകിയില്ല. ഇവർക്ക് ഭൂമിക്ക് കൈവശരേഖകൾ നൽകിയിട്ടില്ല, വെളിച്ചമില്ല, വനംവകുപ്പ് തടസവാദം ഉന്നയിച്ചതാണ് കൈവശരേഖ ലഭിക്കാത്തത്. കഴിഞ്ഞ സർക്കാരാണ് ഇവരെ മാറ്റിത്താമസിപ്പിച്ചതെങ്കിലും മറ്റു നടപടികൾ ഒന്നുമുണ്ടായില്ല. സ്ഥലത്തെത്തിയ ജില്ലാ കളക്ടർ ഇവരുടെ പരാതികൾ കേട്ടു. സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താമെന്നറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ്് സുനന്ദനാരായണനും സ്ഥലത്ത് എത്തിയിരുന്നു.