x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ കോ​ട​തി പാ​ലം: പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച് ആ​ല​പ്പു​ഴ​യി​ലെ വ്യാ​പാ​രി​ക​ൾ


Published: November 26, 2025 12:05 AM IST | Updated: November 26, 2025 12:05 AM IST

കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​നസ​മി​തി ഔ​ട്ട്‌ പോ​സ്റ്റി​നു സ​മീ​പം ധ​ർ​ണ ന​ട​ത്തി​യ​പ്പോ​ൾ.

ആ​ല​പ്പു​ഴ: ജി​ല്ലാകോ​ട​തി പാ​ല​ത്തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​ളി​ച്ചി​ട്ട പാ​ല​ത്തി​ന് ബ​ദ​ൽ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ശ​ക്ത​മാ​ക്കി കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ രാ​മ​ഭ​ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഔ​ട്ട്‌ പോ​സ്റ്റി​നു സ​മീ​പം ധ​ർ​ണ ന​ട​ത്തി.

ധ​ർ​ണ​യു​ടെ ഉ​ദ്ഘാ​ട​നം കേ​ര​ള വ്യാ​പാ​ര വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി. ​സ​ബി​ൽ രാ​ജ് നി​ർ​വ​ഹി​ച്ചു.

കോ​ട​തി പാ​ല​ത്തി​ന്‍റെ സ​മാ​ന്ത​ര റോ​ഡു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി യാ​ത്രാ​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും അ​ടി​യ​ന്ത​ര​മാ​യി കോ​ട​തി പാ​ല​ത്തി​ന് ബ​ദ​ലാ​യി ഒ​രു താ​ത്കാലി​ക പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​ടു​ത്ത സ​മ​രരീ​തി​ക​ളി​ലേ​ക്ക് വ്യാ​പാ​ര സ​മൂ​ഹം ക​ട​ക്കു​മെ​ന്നും വി. ​സ​ബി​ൽ രാ​ജ് യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

യൂ​ത്ത് വിം​ഗ് ജി​ല്ലാ കോ​-ഓർഡി​നേ​റ്റ​ർ സു​നീ​ർ നാ​ലു​കെ​ട്ട് സ്വാ​ഗ​തം പറഞ്ഞു. ജി​ല്ലാ ട്ര​ഷ​റ​ർ ജേ​ക്ക​ബ് ജോ​ൺ, വ​നി​താ​ വിം​ഗ് സം​സ്ഥാ​ന വ​ർ​ക്കിം​ഗ്‌ പ്ര​സി​ഡന്‍റ് സാ​ലി ജേ​ക്ക​ബ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡന്‍റ് ആ​ർ. സു​ഭാ​ഷ്, ബെ​ന്നി പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു. കൈ​ചൂ​ണ്ടി യൂ​ണി​റ്റ് യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് ഷ​മീ​ർ നന്ദി പറഞ്ഞു.

Tags : District Court Bridge nattuvisesham local news

Recent News

Corehub Up