x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുഡിഎഫ് ഭരണത്തിൽ ജില്ല


Published: December 28, 2025 02:24 AM IST | Updated: December 28, 2025 02:24 AM IST

കോ​​ട്ട​​യം: ജി​​ല്ല​​യി​​ലെ ആ​​റു ന​​ഗ​​ര​​സ​​ഭ​​ക​​ളി​​ലും ഭ​​ര​​ണം ഉ​​റ​​പ്പി​​ച്ച​​തി​​നു പി​​ന്നാ​​ലെ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ലും 11 ബ്ലോ​​ക്കി​​ല്‍ ഒ​​മ്പ​​തി​​ട​​ത്തും 71 പ​​ഞ്ചാ​​യ​​ത്തി​​ല്‍ 41 -ലും ​​യു​​ഡി​​എ​​ഫ് ഭ​​ര​​ണ​​ത്തി​​ലെ​​ത്തി. 25 പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല്‍ എ​​ല്‍​ഡി​​എ​​ഫ് ഭ​​ര​​ണം നേ​​ടി​​യ​​പ്പോ​​ള്‍ മൂ​​ന്നു പ​​ഞ്ചാ​​യ​​ത്തു​​ക​​ള്‍ എ​​ന്‍​ഡി​​എ​​യ്ക്ക് ല​​ഭി​​ച്ചു. ബി​​ജെ​​പി പി​​ന്തു​​ണ​​യോ​​ടെ സ്വ​​ത​​ന്ത്ര​​നാ​​ണ് കു​​മ​​ര​​ക​​ത്ത് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റാ​​യ​​ത്. എ​​രു​​മേ​​ലി​​യി​​ല്‍ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് മാ​​റ്റി​​വ​​ച്ചു.

• കു​​മ​​ര​​ക​​ത്ത് ബി​​ജെ​​പി-​​കോ​​ണ്‍​ഗ്ര​​സ് പി​​ന്തു​​ണ​​യി​​ല്‍ സ്വ​​ത​​ന്ത്ര​​ന്‍ ന​​റു​​ക്കെ​​ടു​​പ്പി​​ലൂ​​ടെ പ്ര​​സി​​ഡ​​ന്‍റ്
• പാ​​ലാ ക​​രൂ​​ര്‍ പ​​ഞ്ചാ​​യ​​ത്തി​​ല്‍ സ്വ​​ത​​ന്ത്ര​​നെ പ്ര​​സി​​ഡ​​ന്‍റാ​​ക്കി എ​​ല്‍​ഡി​​എ​​ഫ് ഭ​​ര​​ണം പി​​ടി​​ച്ചു.
• ഭ​​ര​​ണ​​ങ്ങാ​​നം, മൂ​​ന്നി​​ല​​വ്, മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി, ക​​റു​​ക​​ച്ചാ​​ല്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ ന​​റു​​ക്കെ​​ടു​​പ്പി​​ല്‍ ഭ​​ര​​ണം നി​​ശ്ച​​യി​​ച്ചു.
• എ​​രു​​മേ​​ലി​​യി​​ല്‍ ക്വാ​​റം തി​​ക​​യാ​​ത്ത​​തി​​നാ​​ല്‍ പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് മാ​​റ്റി​​വ​​ച്ചു.
• മ​​റ​​വ​​ന്‍​തു​​രു​​ത്തി​​ല്‍ സം​​വ​​ര​​ണ പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​ന​​ത്തേ​​ക്ക് യു​​ഡി​​എ​​ഫി​​ന് ആ​​ളി​​ല്ലാ​​ത്ത​​തി​​നാ​​ല്‍ എ​​ല്‍​ഡി​​എ​​ഫി​​നു വി​​ജ​​യം.

ജോ​​ഷി ഫി​​ലി​​പ്പ് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ്;ബി​​ന്ദു സെ​​ബാ​​സ്റ്റ്യ​​ന്‍ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ്

കോ​​ട്ട​​യം: ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റാ​​യി യു​​ഡി​​എ​​ഫി​​ലെ കോ​​ണ്‍​ഗ്ര​​സ് അം​​ഗം ജോ​​ഷി ഫി​​ലി​​പ്പും തി​​ട​​നാ​​ട്ടി​​ല്‍​നി​​ന്നും കോ​​ണ്‍​ഗ്ര​​സ് പ്ര​​തി​​നി​​ധി​​യാ​​യി വി​​ജ​​യി​​ച്ച ബി​​ന്ദു സെ​​ബാ​​സ്റ്റ്യ​​ന്‍ വൈ​​സ്പ്ര​​സി​​ഡ​​ന്‍റു​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. ഇ​​ന്ന​​ലെ രാ​​വി​​ലെ ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ വാ​​ക​​ത്താ​​നം ഡി​​വി​​ഷ​​നി​​ല്‍​നി​​ന്നു​​ള്ള ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗ​​മാ​​യ ജോ​​ഷി ഫി​​ലി​​പ്പി​​ന് 16 വോ​​ട്ടും എ​​തി​​ര്‍ സ്ഥാ​​നാ​​ര്‍​ഥി എ​​ല്‍​ഡി​​എ​​ഫി​​ല്‍​നി​​ന്നു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എ​​മ്മി​​ലെ പെ​​ണ്ണ​​മ്മ ജോ​​സ​​ഫി​​ന് ഏ​​ഴ് വോ​​ട്ടും ല​​ഭി​​ച്ചു.

വ​​ര​​ണാ​​ധി​​കാ​​രി​​യാ​​യ ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍​കു​​മാ​​ര്‍ മീ​​ണ മു​​മ്പാ​​കെ ജോ​​ഷി ഫി​​ലി​​പ്പ് സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്തു. ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് ജോ​​ഷി ഫി​​ലി​​പ്പ് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റാ​​കു​​ന്ന​​ത്. 2015ല്‍ ​​ആ​​ദ്യ​​മാ​​യി ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ലേ​​ക്ക് വി​​ജ​​യി​​ച്ച​​പ്പോ​​ഴും ആ​​ദ്യ ടേ​​മി​​ല്‍ പ്ര​​സി​​ഡ​​ന്‍റാ​​യി​​രു​​ന്നു. കോ​​ട്ട​​യം തോ​​ട്ട​​യ്ക്കാ​​ട് ഇ​​ര​​വു​​ചി​​റ സ്വ​​ദേ​​ശി​​യാ​​യ ജോ​​ഷി, 20 വ​​ര്‍​ഷം വാ​​ക​​ത്താ​​നം പ​​ഞ്ചാ​​യ​​ത്തം​​ഗ​​മാ​​യി​​രു​​ന്നു. എ​​ട്ടു വ​​ര്‍​ഷം പ്ര​​സി​​ഡ​​ന്‍റു​​മാ​​യി​​രു​​ന്നു.

നി​​ല​​വി​​ല്‍ കെ​​പി​​സി​​സി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി​​യാ​​ണ്. ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ്, ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി, യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് എ​​ന്നീ നി​​ല​​ക​​ളി​​ലും പ്ര​​വ​​ര്‍​ത്തി​​ച്ചി​​ട്ടു​​ണ്ട്. ഭാ​​ര്യ: മേ​​ഴ്സി, മ​​ക​​ൻ: ന​​വീ​​ൻ. യു​​ഡി​​എ​​ഫി​​ലെ ധാ​​ര​​ണ​​പ്ര​​കാ​​രം ജോ​​ഷി ഫി​​ലി​​പ്പ് ആ​​ദ്യ ടേ​​മി​​ല്‍ നാ​​ല് വ​​ര്‍​ഷം പ്ര​​സി​​ഡ​​ന്‍റ് പ​​ദ​​വി​​യി​​ല്‍ തു​​ട​​രാ​​നാ​​ണ് ധാ​​ര​​ണ. തു​​ട​​ര്‍​ന്ന് അ​​വ​​സാ​​ന ഒ​​രു വ​​ര്‍​ഷം കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​നും അ​​ധ്യ​​ക്ഷ​​സ്ഥാ​​നം ന​​ല്‍​കും.

വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ബി​​ന്ദു സെ​​ബാ​​സ്റ്റ്യ​​ൻ 23 അം​​ഗ​​ങ്ങ​​ളി​​ല്‍ 16 അം​​ഗ​​ങ്ങ​​ളു​​ടെ പി​​ന്തു​​ണ​​യി​​ലാ​​ണു വി​​ജ​​യി​​ച്ച​​ത്. എ​​ല്‍​ഡി​​എ​​ഫി​​ല്‍​നി​​ന്നും മ​​ത്സ​​രി​​ച്ച കു​​റ​​ച്ചി ഡി​​വി​​ഷ​​ന്‍ പ്ര​​തി​​നി​​ധി​​യും സി​​പി​​എം അം​​ഗ​​വു​​മാ​​യ സു​​മ ടീ​​ച്ച​​ര്‍​ക്ക് ഏ​​ഴ് വോ​​ട്ടു​​ക​​ളും ല​​ഭി​​ച്ചു.

മൂ​​ന്നി​​ല​​വ് വാ​​ള​​കം സ്വ​​ദേ​​ശി​​യാ​​ണ് ബി​​ന്ദു സെ​​ബാ​​സ്റ്റ്യ​​ന്‍. മൂ​​ന്നി​​ല​​വ് പ​​ഞ്ചാ​​യ​​ത്ത് മു​​ന്‍ പ്ര​​സി​​ഡ​​ന്‍റ്, ഈ​​രാ​​റ്റു​​പേ​​ട്ട ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് മു​​ന്‍ പ്ര​​സി​​ഡ​​ന്‍റ്, മൂ​​ന്നി​​ല​​വ് സ​​ര്‍​വീ​​സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് മു​​ന്‍ ബോ​​ര്‍​ഡ് മെ​​മ്പ​​ര്‍, സി​​എ​​സ്ഐ സ​​ഭ എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് സി​​ന​​ഡ് മെ​​മ്പ​​ര്‍ എ​​ന്നീ നി​​ല​​ക​​ളി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ച്ചി​​ട്ടു​​ണ്ട്.

മൂ​​ന്നി​​ല​​വ് നെ​​ടും​​ക​​ല്ലു​​ങ്ക​​ല്‍ കു​​ടും​​ബാം​​ഗ​​മാ​​ണ് ബി​​ന്ദു സെ​​ബാ​​സ്റ്റ്യ​​ന്‍. ഭ​​ര്‍​ത്താ​​വ് സെ​​ബാ​​സ്റ്റ്യ​​ന്‍ (ജോ​​സ്). മ​​ക്ക​​ള്‍ അ​​നീ​​റ്റ സെ​​ബാ​​സ്റ്റ്യ​​ന്‍, ലെ​​നാ സെ​​ബാ​​സ്റ്റ്യ​​ന്‍. വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​ന​​വും ടേം ​​അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ പ​​ങ്ക് വ​​യ്ക്കും. ആ​​ദ്യ ര​​ണ്ട​​ര വ​​ര്‍​ഷ​​മാ​​ണ് യു​​ഡി​​എ​​ഫ് ധാ​​ര​​ണ അ​​നു​​സ​​രി​​ച്ച് ബി​​ന്ദു വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​നം വ​​ഹി​​ക്കു​​ക.

എ​​രു​​മേ​​ലി​​യി​​ൽ പ്ര​​സി​​ഡ​​ന്‍റാ​​യി​​ല്ല; വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​യി സാ​​റാ​​മ്മ


എ​​രു​​മേ​​ലി: പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​നം പ​​ട്ടി​​ക​​വ​​ർ​​ഗ സം​​വ​​ര​​ണ​​മാ​​യ എ​​രു​​മേ​​ലി പ​​ഞ്ചാ​​യ​​ത്തി​​ൽ യു​​ഡി​​എ​​ഫി​​ന് ഭൂ​​രി​​പ​​ക്ഷ​​മു​​ണ്ടെ​​ങ്കി​​ലും പ​​ട്ടി​​ക​​വ​​ർ​​ഗ പ്ര​​തി​​നി​​ധി ഇ​​ല്ലാ​​ത്ത​​തി​​നാ​​ൽ പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ പ​​ങ്കെ​​ടു​​ക്കാ​​തെ വി​​ട്ടു​​നി​​ന്നു. ഇ​​തോ​​ടെ ക്വോ​​റം ഇ​​ല്ലാ​​ത്ത​​തി​​നെ തു​​ട​​ർ​​ന്ന് പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് മു​​ട​​ങ്ങി. അ​​തേ​​സ​​മ​​യം വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ന്നു. കോ​​ൺ​​ഗ്ര​​സ്‌ അം​​ഗം സാ​​റാ​​മ്മ ഏ​​ബ്ര​​ഹാം ആ​​ണ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത്.

ഇ​​ന്ന​​ലെ രാ​​വി​​ലെ 10.30ാടെ​​യാ​​ണ് പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നാ​​യി വ​​ര​​ണാ​​ധി​​കാ​​രി കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സ​​ഹ​​ക​​ര​​ണ സം​​ഘം അ​​സി​​സ്റ്റ​​ന്‍റ് ര​​ജി​​സ്ട്രാ​​ർ ഷ​​മീ​​ർ വി. ​​മു​​ഹ​​മ്മ​​ദി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ഭ​​ര​​ണ​​സ​​മി​​തി യോ​​ഗം ചേ​​ർ​​ന്ന​​ത്. ആ​​കെ 24 അം​​ഗ​​ങ്ങ​​ളു​​ള്ള ഭ​​ര​​ണ​​സ​​മി​​തി​​യി​​ൽ യു​​ഡി​​എ​​ഫി​​ന്‍റെ 14 അം​​ഗ​​ങ്ങ​​ൾ പ​​ങ്കെ​​ടു​​ത്തി​​ല്ല.

എ​​ൽ​​ഡി​​എ​​ഫി​​ന്‍റെ ഏ​​ഴ് അം​​ഗ​​ങ്ങ​​ളും ബി​​ജെ​​പി​​യു​​ടെ ര​​ണ്ട് അം​​ഗ​​ങ്ങ​​ളും ഉ​​ൾ​​പ്പ​​ടെ ഒ​​മ്പ​​ത് അം​​ഗ​​ങ്ങ​​ൾ ആ​​ണ് പ​​ങ്കെ​​ടു​​ത്ത​​ത്. എ​​ൽ​​ഡി​​എ​​ഫി​​ലും ബി​​ജെ​​പി​​യി​​ലും ഒ​​രു പ​​ട്ടി​​ക​​വ​​ർ​​ഗ അം​​ഗം വീ​​ത​​മു​​ണ്ട്. പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ന്നാ​​ൽ സി​​പി​​എ​​മ്മി​​ലെ അ​​മ്പി​​ളി സ​​ജീ​​വ​​ൻ, ബി​​ജെ​​പി​​യി​​ലെ കെ.​​കെ. രാ​​ജ​​ൻ എ​​ന്നി​​വ​​രെ​​യാ​​ണ് സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​യി ഇ​​രു മു​​ന്ന​​ണി​​ക​​ളി​​ലും തീ​​രു​​മാ​​നി​​ച്ചി​​രു​​ന്ന​​ത്.

എ​​ന്നാ​​ൽ, ക്വോ​​റം തി​​ക​​യാ​​ൻ ആ​​കെ അം​​ഗ​​ങ്ങ​​ളു​​ടെ പ​​കു​​തി​​യാ​​യ 12 അം​​ഗ​​ങ്ങ​​ൾ ഇ​​ല്ലാ​​ത്ത​​തി​​നാ​​ൽ പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ത്താ​​ൻ ക​​ഴി​​യി​​ല്ലെ​​ന്ന് വ്യ​​ക്ത​​മാ​​ക്കി വ​​ര​​ണാ​​ധി​​കാ​​രി യോ​​ഗം അ​​വ​​സാ​​നി​​ച്ച​​താ​​യി അ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് 29ന് ​​രാ​​വി​​ലെ 10.30ന് ​​പ​​ഞ്ചാ​​യ​​ത്ത്‌ ഹാ​​ളി​​ൽ ന​​ട​​ത്തു​​മെ​​ന്ന് അ​​ദ്ദേ​​ഹം അ​​റി​​യി​​ച്ചു. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ന​​ട​​ന്ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ബി​​ജെ​​പി അം​​ഗ​​ങ്ങ​​ളും സ്വ​​ത​​ന്ത്ര അം​​ഗ​​വും വി​​ട്ടു​​നി​​ന്നു. യു​​ഡി​​എ​​ഫി​​ന്‍റെ 14 ഉം ​​എ​​ൽ​​ഡി​​എ​​ഫി​​ന്‍റെ ഏ​​ഴും ഉ​​ൾ​​പ്പ​​ടെ 21 അം​​ഗ​​ങ്ങ​​ൾ പ​​ങ്കെ​​ടു​​ത്തു.


വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​ന​​ത്തേ​​ക്ക് കോ​​ൺ​​ഗ്ര​​സി​​ലെ സാ​​റാ​​മ്മ ഏ​​ബ്ര​​ഹാം, സി​​പി​​എ​​മ്മി​​ലെ സു​​ധാ വി​​ജ​​യ​​ൻ എ​​ന്നി​​വ​​രാ​​ണ് സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​യി മ​​ത്സ​​രി​​ച്ച​​ത്. വോ​​ട്ടെ​​ടു​​പ്പി​​ൽ 14 വോ​​ട്ട് ല​​ഭി​​ച്ച സാ​​റാ​​മ്മ ഏ​​ബ്ര​​ഹാ​​മി​​നെ വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു.

മൂ​​ന്നി​​ല​​വി​​ൽ ന​​റു​​ക്കെ​​ടു​​പ്പി​​ലൂ​​ടെ എ​​ൽ​​ഡി​​എ​​ഫ്; ഇ​​രു​​പ​​ക്ഷ​​ത്തേ​​ക്കും വോ​​ട്ട് മാ​​റ്റി​​ക്കു​​ത്തി

മൂ​​ന്നി​​ല​​വ്: മൂ​​ന്നി​​ല​​വ് പ​​ഞ്ചാ​​യ​​ത്ത് ഭ​​ര​​ണം തി​​രി​​കെ പി​​ടി​​ച്ച് എ​​ല്‍​ഡി​​എ​​ഫ്. എ​​ല്‍​ഡി​​എ​​ഫ് സ്വ​​ത​​ന്ത്ര അം​​ഗം ഷേ​​ര്‍​ളി രാ​​ജു​​വാ​​ണ് ന​​റു​​ക്കെ​​ടു​​പ്പി​​ലൂ​​ടെ വി​​ജ​​യി​​ച്ച​​ത്. ഇ​​രു​​പ​​ക്ഷ​​ത്തേ​​ക്കും വോ​​ട്ട് മാ​​റ്റി​​ക്കു​​ത്തി​​യ​​തും മൂ​​ന്നി​​ല​​വി​​ല്‍ വേ​​റി​​ട്ട കാ​​ഴ്ച​​യാ​​യി.


എ​​ല്‍​ഡി​​എ​​ഫ്-​​അ​​ഞ്ച്, യു​​ഡി​​എ​​ഫ് -ആ​​റ് സ്വ​​ത​​ന്ത്ര​​ര്‍- മൂ​​ന്ന് എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് പ​​ഞ്ചാ​​യ​​ത്തി​​ലെ ക​​ക്ഷി​​നി​​ല. പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ അ​​ഞ്ച് അം​​ഗ​​ങ്ങ​​ളു​​ള്ള എ​​ല്‍​ഡി​​എ​​ഫി​​ന് കി​​ട്ടി​​യ​​ത് ഏ​​ഴു വോ​​ട്ട്.

സ്വ​​ത​​ന്ത്ര​​ന്‍ ജ​​യിം​​സ് ജോ​​സ​​ഫി​​ന്‍റെ വോ​​ട്ടി​​നൊ​​പ്പം കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -ജോ​​സ​​ഫ് ഗ്രൂ​​പ്പി​​ലെ ഷെ​​യ്‌​​സ് ജോ​​സ​​ഫി​​ന്‍റെ വോ​​ട്ടും എ​​ല്‍​ഡി​​എ​​ഫി​​ന് ല​​ഭി​​ച്ചു. അ​​തേ​​സ​​മ​​യം ആ​​റം​​ഗ​​ങ്ങ​​ളു​​ള്ള യു​​ഡി​​എ​​ഫി​​നും ഏ​​ഴ് വോ​​ട്ട് കി​​ട്ടി. സി​​പി​​ഐ​​യി​​ലെ ഇ​​ത്ത​​മ്മ മാ​​ത്യു​​വി​​ന്‍റെ വോ​​ട്ട് കി​​ട്ടി​​യ​​ത് യു​​ഡി​​എ​​ഫി​​ന്.എ​​ല്‍​ഡി​​എ​​ഫ് വി​​മ​​ത​​നാ​​യി മ​​ല്‍​സ​​രി​​ച്ച് ജ​​യി​​ച്ച ജ​​യ്മോ​​നും യു​​ഡി​​എ​​ഫി​​ന് വോ​​ട്ട് ചെ​​യ്തു.

യുഡിഎഫിന് എതിരില്ലാതെ മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്

ച​​ങ്ങ​​നാ​​ശേ​​രി: യു​​ഡി​​എ​​ഫി​​ന് ഭൂ​​രി​​പ​​ക്ഷ​​മു​​ള്ള മാ​​ട​​പ്പ​​ള്ളി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തി​​ല്‍ കോ​​ണ്‍​ഗ്ര​​സി​​ലെ ലാ​​ലി​​മ്മ ടോ​​മി കാ​​ലാ​​യി​​ല്‍ പ്ര​​സി​​ഡ​​ന്‍റും എം.​​കെ.​ മ​​നു​​കു​​മാ​​ര്‍ വൈ​​സ് പ്ര​​സി​​ഡ​ന്‍റു​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. എ​​തി​​രി​​ല്ലാ​​തെ​​യാ​​ണ് ഇ​​രു​​വ​​രും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത്.

മൂ​​ന്നു​​ത​​വ​​ണ പ​​ഞ്ചാ​​യ​​ത്തം​​ഗ​​മാ​​യ ലാ​​ലി​​മ്മ ടോ​​മി ഒ​​രു​​ത​​വ​​ണ വാ​​ഴ​​പ്പ​​ള്ളി ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റാ​​യി​​രു​​ന്നു.​മ​​ഹി​​ളാ കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ​ സെ​​ക്ര​​ട്ട​​റി​​യും ച​​ങ്ങ​​നാ​​ശേ​​രി വെ​​സ്റ്റ് ബ്ലോ​​ക്ക് എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വം​​ഗ​​വു​​മാ​​ണ്. ആ​​ദ്യ​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട മ​​നു​​കു​​മാ​​ര്‍ കോ​​ണ്‍​ഗ്ര​​സ് ബ്ലോ​​ക്ക് വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​ണ്.

14 അം​​ഗ ​ബ്ലോ​​ക്ക്പ​​ഞ്ചാ​​യ​​ത്ത് സ​​മി​​തി​​യി​​ല്‍ യു​​ഡി​​എ​​ഫി​​ന് 11 അം​​ഗ​​ങ്ങ​​ളും എ​​ല്‍​ഡി​​എ​​ഫ് ര​​ണ്ട് അം​​ഗ​​ങ്ങ​​ളും ഒ​​രു എ​​ന്‍​ഡി​​എ അം​​ഗ​​വു​​മാ​​ണു​​ള്ള​​ത്.

കോ​​ണ്‍​ഗ്ര​​സി​​ന് എ​​ട്ടും കേ​​ര​​ള​ കോ​​ണ്‍​ഗ്ര​​സി​​ന് മൂ​​ന്നും അം​​ഗ​​ങ്ങ​​ളാ​​ണു​​ള്ള​​ത്. ഓ​​രോ​​വ​​ര്‍​ഷം കേ​​ര​​ള​ കോ​​ണ്‍​ഗ്ര​​സി​​ന് പ്ര​​സി​​ഡ​​ന്‍റ്, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​ന​​ങ്ങ​​ള്‍ ല​​ഭി​​ക്കും. അ​​സി. ക​​ള​​ക്ട​​ര്‍ സോ​​ളി ആ​ന്‍റ​ണി വ​​ര​​ണാ​​ധി​​കാ​​രി​​യാ​​യി​രു​ന്നു.

ക​രൂ​രി​ൽ വ​ന്പ​ൻ ട്വി​സ്റ്റ് ; സ്വ​ത​ന്ത്ര​നെ പ്ര​സി​ഡ​ന്‍റാ​ക്കി എ​ല്‍​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണം പി​ടി​ച്ചെ​ടു​ത്തു

പാ​​ലാ: സ്വ​​ത​​ന്ത്ര​​നു പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​നം ന​​ല്‍​കി ക​​രൂ​​ര്‍ പ​​ഞ്ചാ​​യ​​ത്ത് ഭ​​ര​​ണം എ​​ല്‍​ഡി​​എ​​ഫ് പി​​ടി​​ച്ചെ​​ടു​​ത്തു. യു​​ഡി​​എ​​ഫ് സ്വ​​ത​​ന്ത്ര​​നാ​​യി മ​​ത്സ​​രി​​ച്ച് വി​​ജ​​യി​​ച്ച പ്രി​​ന്‍​സ് അ​​ഗ​​സ്റ്റി​​നാ​​ണ് എ​​ല്‍​ഡി​​എ​​ഫ് പി​​ന്തു​​ണ​​യോ​​ടെ പ്ര​​സി​​ഡ​​ന്‍റാ​​യ​​ത്. 17 അം​​ഗ ഭ​​ര​​ണ​​സ​​മി​​തി​​യി​​ല്‍ യു​​ഡി​​എ​​ഫി​​ല്‍ സ്വ​​ത​​ന്ത്ര സ്ഥാ​​നാ​​ര്‍​ഥി ഉ​​ള്‍​പ്പെ​​ടെ ഒ​​ന്‍​പ​​ത്, എ​​ല്‍​ഡി​​എ​​ഫി​​ല്‍ എ​​ട്ട് എ​​ന്നി​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു ക​​ക്ഷി​​നി​​ല.


പ്ര​​സി​​ഡ​​ന്‍റു സ്ഥാ​​ന​​ത്തെ ചൊ​​ല്ലി​​യു​​ള്ള യു​​ഡി​​എ​​ഫി​​ലെ ത​​ര്‍​ക്കം മു​​ത​​ലെ​​ടു​​ത്ത് സ്വ​​ത​​ന്ത്ര​​നെ കൂ​​ട്ടി എ​​ല്‍​ഡി​​എ​​ഫ് ഭ​​ര​​ണം പി​​ടി​​ച്ചെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. പ്രി​​ന്‍​സ് ഇ​​ട​​നാ​​ട് വെ​​സ്റ്റ് വാ​​ര്‍​ഡ് പ്ര​​തി​​നി​​ധി​​യാ​​ണ്. മു​​മ്പ് ര​​ണ്ടു ത​​വ​​ണ അം​​ഗ​​മാ​​യി​​രു​​ന്നു. സി​​പി​​എ​​മ്മി​​ലെ സീ​​നാ ജോ​​ണ്‍ വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​യും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. ഒ​​ന്നാം വാ​​ര്‍​ഡ് മെം​​ബ​​റാ​​ണ്.

ഭ​ര​ണ​ങ്ങാ​നം പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ന​റു​ക്കെ​ടു​പ്പി​ലൂ​ടെ എ​ല്‍​ഡി​എ​ഫി​ന്

ഭ​​ര​​ണ​​ങ്ങാ​​നം: പ​​ഞ്ചാ​​യ​​ത്ത് ഭ​​ര​​ണം ന​​റു​​ക്കെ​​ടു​​പ്പി​​ലൂ​​ടെ എ​​ല്‍​ഡി​​എ​​ഫി​​ന് ല​​ഭി​​ച്ചു. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്- എ​​മ്മി​​ലെ സു​​ധാ ഷാ​​ജി​​യാ​​ണ് പ്ര​​സി​​ഡ​​ന്‍റ്. 14 അം​​ഗ ഭ​​ര​​ണ​​സ​​മി​​തി​​യി​​ല്‍ യു​​ഡി​​എ​​ഫ് ആ​​റ്, എ​​ല്‍​ഡി​​എ​​ഫ് ആ​​റ്, ബി​​ജെ​​പി ര​​ണ്ട് എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ക​​ക്ഷി​​നി​​ല. ബി​​ജെ​​പി അം​​ഗ​​ങ്ങ​​ള്‍ വി​​ട്ടു​​നി​​ന്ന​​തോ​​ടെ​​യാ​​ണ് ന​​റു​​ക്കെ​​ടു​​പ്പ് വേ​​ണ്ടി​​വ​​ന്ന​​ത്.

യു​​ഡി​​എ​​ഫി​​ലെ വി​​നോ​​ദ് വേ​​ര​​നാ​​നി​​യാ​​യി​​രു​​ന്നു എ​​തി​​ര്‍ സ്ഥാ​​നാ​​ര്‍​ഥി. സു​​ധാ ഷാ​​ജി അ​​ഞ്ചാം വാ​​ര്‍​ഡാ​​യ കാ​​ഞ്ഞി​​ര​​മ​​റ്റ​​ത്തെ​​യാ​​ണ് പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ന്ന​​ത്. കോ​​ണ്‍​ഗ്ര​​സി​​ലെ വി​​ജി ഈ​​റ്റ​​ക്ക​​ക്കു​​ന്നേ​​ലാ​​ണ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ്. ന​​റു​​ക്കെ​​ടു​​പ്പി​​ലൂ​​ടെ​​യാ​​ണ് ഇ​​വ​​രെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. സി​​പി​​എ​​മ്മി​​ലെ സു​​നി​​താ ബൈ​​ജു​​വാ​​യി​​രു​​ന്നു എ​​തി​​ര്‍ സ്ഥാ​​നാ​​ര്‍​ഥി.

മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി​​യി​​ൽ ഭാ​​ഗ്യം പ​​ങ്കി​​ട്ട് മു​​ന്ന​​ണി​​ക​​ൾ

കു​​റ​​വി​​ല​​ങ്ങാ​​ട്: മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഭാ​​ഗ്യം യു​​ഡി​​എ​​ഫി​​നൊ​​പ്പം ചേ​​ർ​​ന്നു. വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ന​​റു​​ക്ക് വീ​​ണ​​ത് ഇ​​ട​​തി​​ന്. ഇ​​ട​​ത്, വ​​ല​​ത് മു​​ന്ന​​ണി​​ക​​ൾ തു​​ല്യ അം​​ഗ​​ങ്ങ​​ളാ​​യ​​തോ​​ടെ​​യാ​​ണ് അ​​ധ്യ​​ക്ഷ, ഉ​​പാ​​ധ്യ​​ക്ഷ സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്ക് ന​​റു​​ക്കെ​​ടു​​പ്പ് ന​​ട​​ത്തി​​യ​​ത്.

പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ന​​റു​​ക്ക് വീ​​ണ​​ത് യു​​ഡി​​എ​​ഫി​​ലെ ഗ്രേ​​സി​​ക്കു​​ട്ടി ഏ​​ബ്ര​​ഹാം ചേ​​ല​​യ്ക്കാ​​പ്പി​​ള്ളി​​ക്കാ​​യി​​രു​​ന്നു. എ​​ൽ​​ഡി​​എ​​ഫി​​ലെ ജാ​​ൻ​​സി ടോ​​ജോ​​യെ​​യാ​​ണ് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. ആ​​റ് വീ​​തം അം​​ഗ​​ങ്ങ​​ളു​​ള്ള ഇ​​ട​​ത് വ​​ല​​ത് മു​​ന്ന​​ണി​​ക​​ൾ​​ക്കൊ​​പ്പം മൂ​​ന്ന് അം​​ഗ​​ങ്ങ​​ളു​​ള്ള ബി​​ജെ​​പി​​യും പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ച്ചു. മ​​മ​​ത ഹ​​രി​​കു​​മാ​​റാ​​യി​​രു​​ന്നു സ്ഥാ​​നാ​​ർ​​ഥി.

വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ എ​​ൽ​​ഡി​​എ​​ഫി​​ലെ സി​​പി​​എം പ്ര​​തി​​നി​​ധി സ​​ബി​​ൻ​​ലാ​​ൽ ബാ​​ബു ന​​റു​​ക്കെ​​ടു​​പ്പി​​ലൂ​​ടെ വി​​ജ​​യി​​ച്ചു. യു​​ഡി​​എ​​ഫി​​ൽ റോ​​ബി​​ൻ ക​​രി​​പ്പാ​​ത്താ​​യി​​രു​​ന്നു മ​​ത്സ​​രി​​ച്ച​​ത്. ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യാ​​യി പി. ​​പ്ര​​സീ​​ദ മ​​ത്സ​​രി​​ച്ചു. പാ​​ല​​യ്ക്കാ​​ട്ടു​​മ​​ല വാ​​ർ​​ഡി​​ൽ​​നി​​ന്ന് ഇ​​ട​​ത്, വ​​ല​​ത് മു​​ന്ന​​ണി​​ക​​ൾ​​ക്കെ​​തി​​രേ സ്വ​​ത​​ന്ത്ര​​നാ​​യാ​​ണ് സ​​ബി​​ൻ​​ലാ​​ൽ മ​​ത്സ​​രി​​ച്ച് വി​​ജ​​യി​​ച്ച​​ത്. വി​​ജ​​യി​​ച്ച​​ശേ​​ഷം സി​​പി​​എ​​മ്മി​​ൽ ചേ​​ർ​​ന്ന് എ​​ൽ​​ഡി​​എ​​ഫ് അം​​ഗ​​മാ​​കു​​ക​​യാ​​യി​​രു​​ന്നു.

ഭാ​​ഗ്യം തു​​ണ​​ച്ചു;30 വ​​ര്‍​ഷ​​ത്തി​​നു​​ശേ​​ഷംക​​റു​​ക​​ച്ചാ​​ലി​​ല്‍ യു​​ഡി​​എ​​ഫ്

ക​​റു​​ക​​ച്ചാ​​ല്‍: ഭാ​​ഗ്യം തു​​ണ​​ച്ച​​പ്പോ​​ള്‍ വ​​ഴി​​മാ​​റി​​യ​​ത് 30 വ​​ര്‍​ഷ​​ത്തെ രാ​​ഷ്ട്രീ​​യ ച​​രി​​ത്രം. ക​​റു​​ക​​ച്ചാ​​ല്‍ ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തി​​ലാ​​ണ് 30 വ​​ര്‍​ഷ​​ത്തി​​നു ശേ​​ഷം ന​​റു​​ക്കെ​​ടു​​പ്പി​​ലൂ​​ടെ യു​​ഡി​​എ​​ഫ് ഭ​​ര​​ണം തി​​രി​​ച്ചു​​പി​​ടി​​ച്ച​​ത്.

പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​നം ജ​​ന​​റ​​ലും വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​നം വ​​നി​​താ സം​​വ​​ര​​ണ​​വു​​മാ​​യി​​രു​​ന്നു. കോ​​ണ്‍​ഗ്ര​​സ് അം​​ഗം മാ​​ത്യു ജോ​​ണ്‍ (മൂ​​ന്നാം വാ​​ര്‍​ഡ്) പ്ര​​സി​​ഡ​​ന്‍റാ​​യും കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് അം​​ഗം റാ​​ണി രാ​​ജ​​ന്‍ ത​​ട്ടാ​​ര​​ടി (13ാം വാ​​ര്‍​ഡ്) വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​യി ന​​റു​​ക്കെ​​ടു​​പ്പി​​ലൂ​​ടെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. 17 അം​​ഗ ഭ​​ര​​ണ​​സ​​മി​​തി​​യി​​ല്‍ എ​​ട്ടു വീ​​തം എ​​ല്‍​ഡി​​എ​​ഫും യു​​ഡി​​എ​​ഫും ഒ​​രു എ​​ന്‍​ഡി​​എ പ്ര​​തി​​നി​​ധി​​യു​​മാ​​ണ് ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്.

വോ​​ട്ടെ​​ടു​​പ്പി​​ല്‍ നി​​ന്ന് ബി​​ജെ​​പി അം​​ഗം രാ​​ധി​​ക മേ​​നോ​​ന്‍ വി​​ട്ടു​​നി​​ന്ന​​തോ​​ടെ​​യാ​​ണ് ന​​റു​​ക്കെ​​ടു​​പ്പി​​ലേ​​ക്ക് നീ​​ങ്ങി​​യ​​ത്. മാ​​ത്യു ജോ​​ണ്‍ മു​​ന്‍ പ​​ഞ്ചാ​​യ​​ത്തം​​ഗ​​മാ​​ണ്. റാ​​ണി രാ​​ജ​​ന്‍റേ​​ത് ആ​​ദ്യ മ​​ത്സ​​ര​​മാ​​യി​​രു​​ന്നു. എ​​ല്‍​ഡി​​എ​​ഫി​​ല്‍ നി​​ന്ന് സി​​പി​​എം അം​​ഗ​​ങ്ങ​​ളാ​​യ ബി. ​​ബി​​ജു​​കു​​മാ​​റും ഷീ​​ലാ പ്ര​​സാ​​ദു​​മാ​​ണ് മ​​ത്സ​​രി​​ച്ച​​ത്.

K-Rail Survey

Tags : nattu vishesham UDF rule

Recent News

Corehub Up