x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തീ​പി​ടി​ച്ച ലോ​റി​യും കോ​ഴി​ത്തീ​റ്റ​യും മാ​റ്റി​യി​ല്ല സ​ത്രം​കാ​വ് ദു​ർ​ഗ​ന്ധ​മ​യം

വെബ് ഡെസ്ക്
Published: September 14, 2026 05:57 AM IST | Updated: September 14, 2026 05:57 AM IST

ദേ​ശീ​യ​പാ​ത​ കാ​ഞ്ഞി​ക്കു​ളം സ​ത്രം​കാ​വി​ൽ കോ​ഴി​ത്തീ​റ്റ​യുമായിവന്ന ലോ​റി​ ക​ത്തി​ന​ശി​ച്ച നിലയിൽ.

ക​ല്ല​ടി​ക്കോ​ട്: പാ​ല​ക്കാ​ട്- കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ സ​ത്രം​കാ​വി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ലോ​റി​യി​ലെ കോ​ഴി​ത്തീ​റ്റ​യു​ടെ ദു​ർ​ഗ​ന്ധ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ.

ര​ണ്ടാ​ഴ്ച​മു​ൻ​പ് കാ​ഞ്ഞി​ക്കു​ളം സ​ത്രം​കാ​വ് സ​ഹ​ക​ര​ണ ബാ​ങ്കി​നു സ​മീ​പം ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ക​ത്തു​ക​യും ലോ​റി​ഡ്രൈ​വ​ർ മ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ആ​ഴ്ച​ക​ളാ​യി​ട്ടും തീ​പി​ടി​ച്ച് ക​ത്തി​ന​ശി​ച്ച ലോ​റി​യും അ​തി​ലെ അ​വ​ശി​ഷ്ട​ങ്ങ​ളും നീ​ക്കം​ചെ​യ്യാ​ത്ത​താ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ദു​രി​ത​മാ​യി മാ​റി​യ​ത്. തീ​പി​ടി​ച്ച ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന കോ​ഴി​ത്തീ​റ്റ​യാ​ണ് ദു​ർ​ഗ​ന്ധ​ത്തി​നു കാ​ര​ണം.

സ​മീ​പ​ത്തെ സ​ഹ​ക​ര​ണ​ബാ​ങ്ക്, ക​ട​ക​ൾ, വീ​ടു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ​പോ​ലും ക​ഴി​യാ​ത്ത​വി​ധം ദു​ർ​ഗ​ന്ധ​മാ​ണ് പ്ര​ദേ​ശ​ത്തു​ള്ള​ത്.

മ​ഴ​പെ​യ്താ​ൽ സ്ഥി​തി കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ അ​വ​ശി​ഷ്ട​ങ്ങ​ൾ എ​ത്ര​യും​വേ​ഗം നീ​ക്കം​ചെ​യ്യ​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : NattuVishesham DistrictNews

Recent News

Corehub Up