x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​തി​വ​ഴി​യി​ല്‍ പ​ഠ​നം മു​ട​ങ്ങി​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി കൊ​ല്ല​ത്ത് ഡോ​ണ്‍ ബോ​സ്‌​കോ ഓ​പ്പ​ൺ​സ്കൂ​ൾ

ജോ​ൺ​സ​ൺ വേ​ങ്ങ​ത്ത​ടം
Published: June 7, 2026 06:45 AM IST | Updated: June 7, 2026 06:45 AM IST

ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് ജോ​ൺ എ​സ്ഡി​ബി ഓ​പ്പ​ൺ സ്കൂ​ളി​ൽ ക്ലാ​സെ​ടു​ക്കു​ന്നു

കൊ​ല്ലം: പ​ല കാ​ര​ണ​ങ്ങ​ളാ​ല്‍ പ​ഠ​നം പാ​തി​വ​ഴി​യി​ല്‍ മു​ട​ങ്ങി​യ​വ​ര്‍ വി​ഷ​മി​ക്കേ​ണ്ട. സാ​മ്പ​ത്തി​ക ബാ​ധ്യ​ത പ​ഠ​ന​ത്തി​ന് വെ​ല്ലു​വി​ളി​യാ​കു​ന്നു​ണ്ടെ​ങ്കി​ലും വി​ഷ​മി​ക്കേ​ണ്ട​തി​ല്ല. തി​ക​ച്ചും സൗ​ജ​ന്യ​മാ​യി പ​ഠി​ക്കാ​നു​ള്ള നി​ങ്ങ​ളു​ടെ ആ​ഗ്ര​ഹം സ​ഫ​ല​മാ​ക്കാ​ന്‍ കൊ​ല്ല​ത്ത് ഡോ​ണ്‍​ബോ​സ്‌​കോ​യു​ണ്ട്. കൊ​ല്ലം മു​ണ്ട​യ്ക്ക​ല്‍ ഡോ​ണ്‍​ബോ​സ്‌​കോ ഓ​പ്പ​ണ്‍ സ്‌​കൂ​ള്‍ നി​ങ്ങ​ളു​ടെ ആ​ഗ്ര​ഹം സ​ഫ​ല​മാ​ക്കു​മെ​ന്ന​തു തീ​ര്‍​ച്ച. അ​ടി​സ്ഥാ​ന​വി​ദ്യാ​ഭ്യാ​സം നേ​ടു​ന്ന​വ​ഴി​യി​ല്‍ സാ​മ്പ​ത്തി​ക​മാ​യും മ​റ്റു കാ​ര​ണ​ങ്ങ​ളാ​ലും പ​ഠ​നം ഉ​പേ​ക്ഷി​ക്ക​ണ്ടി​വ​ന്ന​വ​ര്‍​ക്ക് ആ​ശ്വാ​സ​മാ​കു​ക​യാ​ണ് കൊ​ല്ലം മു​ണ്ട​യ്ക്ക​ലി​ലു​ള്ള ഡോ​ണ്‍​ബോ​സ്‌​കോ ഓ​പ്പ​ണ്‍ സ്‌​കൂ​ള്‍.​സാ​മൂ​ഹി​ക​മോ സാ​മ്പ​ത്തി​ക​മോ വ്യ​ക്തി​പ​ര​മോ ആ​യ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ റെ​ഗു​ല​ർ സ്‌​കൂ​ളു​ക​ളി​ൽ ചേ​രാ​ൻ ക​ഴി​യാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഓ​പ്പ​ൺ സ്‌​കൂ​ൾ അ​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​ത്.

യു​വ​ജ​ന​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ത​ന്‍റെ ജീ​വി​തം സ​മ​ര്‍​പ്പി​ച്ച വി​ശു​ദ്ധ ഡോ​ണ്‍​ബോ​സ്‌​കോ​യു​ടെ സ​ലേ​ഷ്യ​ൻ സ​ഭ​യാ​ണ് കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​നു​വേ​ണ്ടി രം​ഗ​ത്തു​ള്ള​ത്. കൊ​ല്ല​ത്തെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ട്ടി​ക​ളി​ല്‍ പാ​തി​വ​ഴി​യി​ല്‍ വി​ദ്യാ​ഭ്യാ​സം​ മു​ട​ങ്ങി​യ​വ​രെ സം​ര​ക്ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​വും ഇ​തി​നു​പി​ന്നി​ലു​ണ്ട്.

എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു ഒ​രു വ​ര്‍​ഷം കൊ​ണ്ടു പാ​സാ​കാ​ന്‍ കേ​ന്ദ്ര​ഗ​വ​ൺ​മെ​ന്‍റ് പ​ദ്ധ​തി​യാ​ണ് ഇ​വി​ടെ​ന​ട​പ്പി​ലാ​ക്കു​ന്ന​ത്. കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഓ​പ്പ​ണ്‍ സ്‌​കൂ​ളി​ന്‍റെ കീ​ഴി​ലു​ള്ള സ്‌​കൂ​ളാ​ണ് ഡോ​ണ്‍ ബോ​സ്‌​കോ ഓ​പ്പ​ണ്‍ സ്‌​കൂ​ളെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്. പ്രാ​യം, സ്ഥ​ലം, മ​റ്റു വ്യ​ക്തി​പ​ര​മാ​യ പ​രി​ഗ​ണ​ന​ക​ള്‍ എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ക്കാ​തെ എ​ല്ലാ​വ​ര്‍​ക്കും വി​ദ്യാ​ഭ്യാ​സം തു​റ​ന്നി​ടു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള പ​ഠ​ന​ത്തി​ലെ ച​ല​നാ​ത്മ​ക​വും പു​തി​യ​തു​മാ​യ ഒ​രു പ്ര​വ​ണ​ത​യാ​ണ് ഓ​പ്പ​ണ്‍ സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സം. പ​ര​മ്പ​രാ​ഗ​ത സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സ​ത്തി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​ണി​ത്.

14 വ​യ​സും അ​തി​നു മു​ക​ളി​ലേ​ക്കു​ള്ള​വ​ര്‍​ക്ക് എ​സ്എ​സ്എ​ല്‍​സി​യും 15 വ​യ​സും അ​തി​ന് മു​ക​ളി​ലേ​ക്കു​ള്ള​വ​ര്‍​ക്ക് പ്ല​സ്ടു​വും ഒ​രു വ​ര്‍​ഷം കൊ​ണ്ടു പൂ​ര്‍​ത്തി​യാ​ക്കാം. പ​ത്താം​ക്ലാ​സ് പാ​സാ​യ​തി​നു​ശേ​ഷം തു​ട​ർ​ന്നു പ​ഠി​ക്കാ​ൻ സാ​ധി​ക്കാ​തെ വ​രു​ന്ന​വ​ർ​ക്കു പി​ന്നീ​ട് പ​ഠി​ക്കു​ന്പോ​ൾ ഒ​രു​വ​ർ​ഷം കൊ​ണ്ടു പ്ല​സ്ടു പൂ​ർ​ത്തി​യാ​ക്കാം.

എ​ന്നാ​ൽ പ​ത്താം​ക്ലാ​സ് ക​ഴി​ഞ്ഞ​യു​ട​ൻ പ്ല​സ് ടു​വി​ലേ​ക്കു വ​രു​ന്ന​വ​ർ​ക്ക് ര​ണ്ടു വ​ർ​ഷം​കൊ​ണ്ടു​മാ​ത്ര​മേ പ്ല​സ് ടു ​പാ​സാ​കാ​ൻ പ​റ്റൂ. ഇ​പ്പോ​ള്‍ അ​തി​ന്‍റെ സ​മ​യ​മാ​ണ്. ര​ജി​സ്‌​ട്രേ​ഷ​നും​ക്ലാ​സു​ക​ളും ഡോ​ണ്‍ ബോ​സ്‌​കോ​യി​ല്‍ ന​ട​ന്നു വ​രി​ക​യാ​ണ്. പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍​ക്കും പ​രീ​ക്ഷാ​ഫീ​സിനും ഗ​വ​ണ്‍​മെ​ന്‍റ് ഫീ​സ് ന​ല്‍​കി​യാ​ല്‍​മ​തി. ക്ലാ​സു​ക​ള്‍ സൗ​ജ​ന്യ​മാ​ണ്. ട്യൂ​ഷ​ന്‍​ഫീ​സി​ല്ല. ബ​സ് യാ​ത്ര ചെ​യ്യ​ണ്ട​വ​ര്‍​ക്ക് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള ക​ണ്‍​സ​ഷ​ന്‍ ല​ഭി​ക്കും.
ഫാ.​ഫ്രാ​ന്‍​സീ​സ് ജോ​ണ്‍ എ​സ്ഡി​ബി​യാ​ണ് ഡ​യ​റ​ക്ട​ര്‍. ജ്യോ​തി​ഷ് ജോ​ണ്‍ സാ​​ണ് കോ​ര്‍​ഡി​നേ​റ്റ​ര്‍. നി​ര​വ​ധി പേ​രാ​ണ് ക​ഴി​ഞ്ഞ​വ​ർ​ഷം ഫ​സ്റ്റ് ക്ലാ​സി​ലും അ​തി​ലും ഉ​യ​ർ​ന്ന​മാ​ർ​ക്കി​ലും വി​ജ​യി​ച്ച​ത്. ഇ​വ​രെ പ​ഠി​പ്പി​ക്കാ​ൻ അ​ഞ്ച് അ​ധ്യാ​പ​ക​രു​ണ്ട്. സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മി​ച്ച അ​ധ്യാ​പ​ക​രാ​ണ് ഇ​വി​ടെ പ​ഠി​പ്പി​ക്കു​ന്ന​ത്.

സേ​വ​ന​മ​നോ​ഭാ​വ​ത്തോ​ടെ നി​ര​വ​ധി അ​ധ്യാ​പ​ക​ർ​ഇ​വി​ടെ​യെ​ത്തി ക്ലാ​സെ​ടു​ക്കു​ന്നു​ണ്ട്.​രാ​വി​ലെ പ​ത്തു​മു​ത​ൽ 12.30വ​രെ​യാ​ണ് ക്ലാ​സ് സ​മ​യം. ക​ഴി​ഞ്ഞ വ​ര്‍​ഷം പ്ല​സ് ടു​വി​ല്‍ 32 കു​ട്ടി​ക​ള്‍ പ​രീ​ക്ഷ എ​ഴു​തി​യ​തി​ല്‍ 29 കു​ട്ടി​ക​ളും പാ​സാ​യി. മൂ​ന്നു പേ​ര്‍​ക്ക് ഡി​സ്്റ്റി​ന്‍​ക്ഷ​ന്‍ ല​ഭി​ച്ചു. 17 പേ​ര്‍​ക്കു ഫ​സ്റ്റ് ക്ലാ​സും ഒ​മ്പ​തു പേ​ര്‍​ക്ക് സെ​ക്ക​ന്‍​ഡ് ക്ലാ​സും ല​ഭി​ച്ചു. ഫോ​ൺ: 9448786914.

Tags : Local News Nattuvishesham Kollam

Recent News

Corehub Up