x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ന​യെ മ​ര്‍​ദി​ച്ച സം​ഭ​വം; ത​ങ്ങ​ളെ ക​രു​വാ​ക്കു​ന്ന​താ​യി പാ​പ്പാ​ന്മാ​ര്‍


Published: January 9, 2026 05:02 AM IST | Updated: January 9, 2026 05:02 AM IST

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഉ​ള്ളൂ​ര്‍ ബാ​ല​സു​ബ്ര​ഹ്മ​ണ്യ സ്വാ​മി​ക്ഷേ​ത്ര​ത്തി​ലെ ആ​ന​യാ​യ ഉ​ള്ളൂ​ര്‍ കാ​ര്‍​ത്തി​കേ​യ​നെ മ​ര്‍​ദിച്ച സം​ഭ​വ​ത്തി​ല്‍ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ള്‍ കൊ​ഴു​ക്കു​ന്നു.

സംഭവത്തിൽ തങ്ങളെ ക​രു​വാ​ക്കാ​ന്‍ ഒ​പ്പ​മു​ള്ള​വ​ര്‍ കെ​ട്ടി​ച്ച​മ​ച്ച​താ​ണ് ആ​ന​യെ മ​ര്‍​ദിച്ചു​വെ​ന്ന ആ​രോ​പ​ണ​മെ​ന്നാ​ണു പാ​പ്പാ​നാ​യ വി​ഷ്ണു ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ​റ​യു​ന്ന​ത്. ത​ങ്ങ​ള്‍ ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്നും ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണെന്ന് ആ​രോ​പി​ച്ചും സ്വ​ഭാ​വ​ദൂ​ഷ്യം ആ​രോ​പി​ച്ചും ആ​ന​യെ​യും ത​ങ്ങ​ളെ​യും മോ​ശ​ക്കാ​രാ​യി ചി​ത്രീ​ക​രി​ക്കു​ക​യാ​ണ് ഇ​വ​ര്‍ ചെ​യ്യു​ന്ന​ത്. ത​ങ്ങ​ള്‍ മ​ദ്യ​വും ക​ഞ്ചാ​വു​ം ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര​ല്ലെ​ന്നും ആ​ന​യെ ന​ന്നാ​യി പ​രി​ച​രി​ക്കു​ന്ന​വ​രാ​ണെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു.

സം​ഭ​വ​ദി​വ​സം ആ​ന​യെ മ​ര്‍​ദി​ച്ചു​വെ​ന്നു പ​റ​യു​ന്ന​തു വെ​റു​തെ​യാ​ണ്. ഒ​രു​വ​ര്‍​ഷ​ത്തോ​ളം മ​ദ​പ്പാ​ടു​ണ്ടാ​കു​ന്ന ആ​ന​യാ​ണ് കാ​ര്‍​ത്തി​കേ​യ​ന്‍. ആ​ന​യു​ടെ കാ​ലി​ലെ വ്ര​ണ​ങ്ങ​ള്‍ ഉ​ണ​ങ്ങ​ണ​മെ​ങ്കി​ല്‍ മ​രു​ന്നു​വ​യ്ക്ക​ണം. അ​തി​നു ര​ണ്ട​ടി കൊ​ടു​ത്താ​ല്‍ മാ​ത്ര​മേ കാ​ല്‍ പി​റ​കി​ലേ​ക്കു കൊ​ണ്ടു​വ​രി​ക​യു​ള്ളൂ. എ​ന്നാ​ല്‍ മാ​ത്ര​മേ മ​രു​ന്നു​വ​യ്ക്കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നു​മാ​ണു പാ​പ്പാ​ന്മാ​രു​ടെ വാ​ദം. ത​ങ്ങ​ള്‍ മ​ദ്യ​പി​ക്കു​മെ​ന്നു കാ​ണി​ച്ചു മ​ദ്യ​ക്കു​പ്പി​ക​ള്‍ ചി​ല സാ​മൂ​ഹി​ക​വി​രു​ദ്ധ​ര്‍ ക്ഷേ​ത്ര​വ​ള​പ്പി​ല്‍ കൊ​ണ്ടി​ട്ട​താ​ണെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു.

അ​തേ​സ​മ​യം ആ​ന​യെ മ​ര്‍​ദി​ച്ചു​വെ​ന്ന പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത വ​നം​വ​കു​പ്പ് പാ​പ്പാ​ന്മാ​രി​ല്‍​നി​ന്നു മൊ​ഴി​യെ​ടു​ത്തു. ആ​ന​യെ മ​ര്‍​ദി​ച്ചി​ല്ലെ​ന്ന വാ​ദ​ത്തി​ല്‍ ഇ​വ​ര്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഉ​ള്ളൂ​ര്‍ കാ​ര്‍​ത്തി​കേ​യ​ന്‍ ക്ഷേ​ത്ര​വ​ള​പ്പി​ലെ ആ​ന​ക്കൊ​ട്ടി​ലി​ല്‍ ഇ​പ്പോ​ള്‍ ചി​കി​ത്സ​യി​ലും സം​ര​ക്ഷ​ണ​യി​ലും ക​ഴി​യുക​യാ​ണ്.

Tags : nattu vishesham Elephant beating

Recent News

Corehub Up