സേവ് എനർജി, സേവ് ഫ്യൂച്ചർ ഊർജ സംരക്ഷണ പ്രോഗ്രാം മന്ത്രി സണ്ണി ജോസഫ് റോയി നമ്പുടാകത്തിന് പ്രോജക്ട് കൈമാറി ഉദ്ഘാടനം ചെയ്യുന്നു.
ഇരിട്ടി: എടത്തൊട്ടി ഡി പോൾ ആർട്സ് ആൻഡ് സയൻസ് കോളജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സേവ് എനർജി, സേവ് ഫ്യൂച്ചർ ഊർജ സംരക്ഷണ പ്രോഗ്രാം മന്ത്രി സണ്ണി ജോസഫ് കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി നമ്പുടാകത്തിന് പ്രോജക്ട് കൈമാറി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി കൊട്ടിയൂർ പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിൽ എൻഎസ്എസ് വോളന്റിയേഴ്സ് സന്ദർശനം നടത്തി വൈദുതി ഉപഭോഗം എങ്ങനെ കുറയ്ക്കാം എന്നെ വിഷയത്തെക്കുറിച്ച് ബോധവത്കരണം സംഘടിപ്പിച്ചു. തുടർന്ന് മേഖലയിൽ തുടർച്ചയായി നിരീക്ഷണം നടത്തി.
വൈദ്യുതി ഉപയോഗം നിയന്ത്രിക്കുക എന്ന ലക്ഷ്യവുമായി കോളജിലെ എൻഎസ്എസ് യൂണിറ്റാണ് പദ്ധതി നടപ്പാക്കുന്നത്. മന്ത്രി സണ്ണി ജോസഫും യൂണിവേഴ്സിറ്റി എൻഎസ്എസും പദ്ധതിക്ക് പൂർണ പിന്തുണയാണു നൽകുന്നത്.
പരിപാടിയിൽ കോളജ് മാനേജർ ഫാ. ജോർജ് പൊട്ടയിൽ, പ്രിൻസിപ്പൽ ഫാ. ഡോ. പീറ്റർ വർഗീസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ തോമസ് പോൾ തുടങ്ങിയവർ പങ്കെടുത്തു.
Tags : Local News Nattuvishesham Energy conservation