x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ലി​ക​മാ​ർ​ക്ക് പീ​ഡ​നം: ര​ണ്ടാ​ന​ച്ഛ​ന് 60 വ​ർ​ഷം വീ​തം ക​ഠി​ന ത​ട​വ്

വെബ് ഡെസ്ക്
Published: August 18, 2026 01:05 AM IST | Updated: August 18, 2026 01:05 AM IST

പ്രതീകാത്മക ചിത്രം

മ​ഞ്ചേ​രി: പ​തി​നൊ​ന്നും പ​ന്ത്ര​ണ്ടും വ​യ​സു​ള്ള ബാ​ലി​ക​മാ​രെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് വി​ധേ​യ​നാ​ക്കി​യെ​ന്ന കേ​സു​ക​ളി​ല്‍ 50 കാ​ര​നാ​യ ര​ണ്ടാ​ന​ച്ഛ​ന് 60 വ​ര്‍​ഷം വീ​തം ക​ഠി​ന ത​ട​വും 45000 രൂ​പ വീ​തം പി​ഴ​യും ശി​ക്ഷ. മ​ഞ്ചേ​രി സ്‌​പെ​ഷ​ല്‍ പോ​ക്‌​സോ കോ​ട​തി ജ​ഡ്ജ് കെ.​എ​സ്. വ​രു​ണാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

ഭ​ര്‍​ത്താ​വ് ഉ​പേ​ക്ഷി​ച്ച അ​ഞ്ച് കു​ട്ടി​ക​ളു​ടെ മാ​താ​വാ​യ യു​വ​തി​യോ​ടൊ​പ്പം കൊ​ണ്ടോ​ട്ടി​യി​ലെ വാ​ട​ക വീ​ട്ടി​ല്‍ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു പ്ര​തി. ഈ ​ബ​ന്ധ​ത്തി​ല്‍ ഇ​യാ​ള്‍​ക്കൊ​രു കു​ട്ടി​യും ഉ​ണ്ട്. 12കാ​രി​യെ 2023 സെ​പ്റ്റം​ബ​ർ മു​ത​ലും 11 കാ​രി​യെ 2025 മാ​ര്‍​ച്ച് 27 മു​ത​ലും ഇ​യാ​ള്‍ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് കേ​സ്. കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്ന ഓ​ര്‍​ഫ​നേ​ജി​ല്‍ നി​ന്നും അ​വ​ധി​ക്ക് എ​ത്തു​മ്പോ​ഴാ​യി​രു​ന്നു പീ​ഡ​നം. 2025ലെ ​വേ​ന​ല​വ​ധി​യി​ല്‍ വീ​ട്ടി​ലെ​ത്തി​യ കു​ട്ടി​ക​ളെ​യും കൊ​ണ്ട് മൂ​ത്ത സ​ഹോ​ദ​രി കോ​ഴി​ക്കോ​ട് ബീ​ച്ച് കാ​ണാ​ന്‍ പോ​കു​ക​യും ഇ​വി​ടെ​വ​ച്ച് കു​ട്ടി​ക​ള്‍ പീ​ഡ​ന വി​വ​രം സ​ഹോ​ദ​രി​യെ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് കൊ​ണ്ടോ​ട്ടി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ന്ന​ത്.

കൊ​ണ്ടോ​ട്ടി പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​റാ​യി​രു​ന്ന പി.​എം. ഷ​മീ​റാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തും അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​തും കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​തും.
പോ​ക്‌​സോ ആ​ക്ടി​ലെ മൂ​ന്ന് വ​കു​പ്പു​ക​ളി​ലാ​ണ് ശി​ക്ഷ. ഓ​രോ വ​കു​പ്പി​ലും 20 വ​ര്‍​ഷം വീ​തം ക​ഠി​ന ത​ട​വും 15000 രൂ​പ വീ​തം പി​ഴ​യ​ട​ക്കു​ക​യും വേ​ണം. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഓ​രോ വ​കു​പ്പി​ലും മൂ​ന്ന് മാ​സം വീ​തം അ​ധി​ക ത​ട​വും അ​നു​ഭ​വി​ക്ക​ണം. ഇ​തേ ശി​ക്ഷ ത​ന്നെ​യാ​ണ് ര​ണ്ടാ​മ​ത്തെ കേ​സി​ലും കോ​ട​തി വി​ധി​ച്ച​ത്. പ്ര​തി പി​ഴ​യ​ട​യ്ക്കു​ന്ന പ​ക്ഷം തു​ക അ​താ​ത് അ​തി​ജീ​വി​ത​മാ​ര്‍​ക്ക് ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു. കൂ​ടാ​തെ സ​ര്‍​ക്കാ​രി​ന്‍റെ വി​ക്ടിം കോം​പ​ന്‍​സേ​ഷ​ന്‍ ഫ​ണ്ടി​ല്‍​നി​ന്ന് ഇ​രു അ​തി​ജീ​വി​ത​മാ​ര്‍​ക്കും മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ഹാ​ജ​രാ​യ സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. എ. ​സോ​മ​സു​ന്ദ​ര​ന്‍ 18 സാ​ക്ഷി​ക​ളെ കോ​ട​തി മു​മ്പാ​കെ വി​സ്ത​രി​ച്ചു. 18 രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​ന്‍ ലൈ​സ​ണ്‍ വിം​ഗി​ലെ അ​സി. സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ന്‍. സ​ല്‍​മ പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ച്ചു. പ്ര​തി​യെ ശി​ക്ഷ​യ​നു​ഭ​വി​ക്കു​ന്ന​തി​നാ​യി ത​വ​നൂ​ര്‍ ജ​യി​ലി​ലേ​ക്ക​യ​ച്ചു.

Tags : Local News Nattuvishesham 60 years prison

Recent News

Corehub Up