x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ർ സ്ലീ​വാ ഫൊ​റോ​ന തീ​ർ​ഥാ​ട​ന ദേവാ​ല​യ​ത്തി​ൽ ദ​ർ​ശ​നത്തിരു​നാ​ൾ


Published: July 9, 2026 10:54 PM IST | Updated: July 9, 2026 10:54 PM IST

ആ​ല​പ്പു​ഴ: മാ​ർ സ്ലീ​വാ ഫൊ​റോ​ന തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ർ​മ​ല മാ​താ​വി​ൻന്‍റെ 199-ാമ​ത് ദ​ർ​ശ​നത്തിരു​നാ​ൾ 15 മു​ത​ൽ 20 വ​രെ ആഘോഷി​ക്കും. ഒ​ൻ​പ​തു മു​ത​ൽ 14 വ​രെ ദ​ർ​ശ​നത്തിരു​നാ​ൾ ഒ​രു​ക്ക ദി​ന​ങ്ങ​ളി​ൽ വൈ​കുന്നേരം 4.45ന് ​ജ​പ​മാ​ല, നൊ​വേ​ന, വിശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ഫാ. ​ജി​ബി​ൻ കേ​ഴ​പ്ലാ​ക്ക​ൽ, ഫാ. ​ലി​ബി​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ഫാ. ​ജൂ​ലി​യ​സ് തീ​മ്പ​ല​ങ്ങാ​ട്ട്, ഫാ. ​മ​ണി​ലാ​ൽ ക്രി​സ് ഒ​എ​ഫ്എം, ഫാ. ​ജോ​ർ​ജ് വെ​ള്ളാ​നി​ക്ക​ൽ, ഫാ. ​ഏ​ലി​യാ​സ് ക​രി​ക്ക​ണ്ട​ത്തി​ൽ എ​ന്നി​വ​ർ കാ​ർ​മിക​ത്വം വ​ഹി​ക്കും.

15നു ​രാ​വി​ലെ 6.15ന് ​സ​പ്ര, കൊ​ടി​യേ​റ്റ്, വിശു​ദ്ധ കു​ർ​ബാ​ന: ​ഫാ. മാ​ത്യു ന​ട​മു​ഖ​ത്ത്. വൈ​കുന്നേരം 4.45ന് ​ജ​പ​മാ​ല, നൊ​വേ​ന, വിശുദ്ധ കു​ർ​ബാ​ന-​ഫാ. മാ​ത്യു ന​ട​യ്ക്ക​ൽ. 16നു ​രാ​വി​ലെ 6.15ന് ​സ​പ്ര, വാ​ഴ്ച, വിശു​ദ്ധ കു​ർ​ബാ​ന-​ഫാ. മാ​ത്യു ന​ട​മു​ഖ​ത്ത്. വൈ​കുന്നേരം 4.45ന് ​ജ​പ​മാ​ല, നൊ​വേ​ന, വിശു​ദ്ധ കു​ർ​ബാ​ന-​ഫാ. അ​ജി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ.
17നു ​രാ​വി​ലെ 6.15ന് ​സ​പ്ര, വിശു​ദ്ധ കു​ർ​ബാ​ന-​ഫാ. ബി​നു ചി​റ​യി​ൽ. വൈ​കുന്നേരം 4.45ന് ​ജ​പ​മാ​ല,നൊ​വേ​ന, വിശുദ്ധ കു​ർ​ബാ​ന-​ഫാ. ജേ​ക്ക​ബ് ന​ടു​വി​ലേ​ക്ക​ളം. ലദീ​ഞ്ഞ്, ദി​വ്യ​കാ​രു​ണ്യ​പ്ര​ദ​ക്ഷി​ണം-​ഫാ. ജോ​ബ് വ​ല്ല​യി​ൽ. 18നു ​രാ​വി​ലെ 6.15ന് ​സ​പ്ര, പ​രി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. മ​ണി​ലാ​ല്‍ ക്രി​സ്. വൈ​കുന്നേരം അ​ഞ്ചി​ന് രൂ​പം വാ​ഴ്ത്ത​ൽ, തി​രി വെ​ഞ്ച​രി​പ്പ്, വിശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം-​ഫാ. മാ​ത്തു​ക്കു​ട്ടി മൂ​ന്നാ​റ്റി​ൻ​മു​ഖം. മെ​ഴു​കു​തി​രി പ്ര​ദ​ക്ഷി​ണം-​ഫാ. തോ​മ​സ് ചൂ​ള​പ്പ​റ​മ്പി​ൽ സി​എം​ഐ.

19നു ​രാ​വി​ലെ 6.15ന് ​സ​പ്ര, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. മാ​ത്യു ന​ട​മു​ഖ​ത്ത്. രാ​വി​ലെ 9.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ. ആ​ന്‍റ​ണി കാ​ട്ടൂ​പ്പാ​റ. തി​രു​നാ​ൾ സ​ന്ദേ​ശം-​ഫാ. ജീ​മോ​ൻ ബം​ഗ്ലാ​വ്പ​റ​മ്പി​ൽ. തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം -ഫാ. ​ജോ​സ​ഫ് ചൂ​ള​പ്പ​റ​മ്പി​ൽ. 20നു ​രാ​വി​ലെ 6.15ന് ​സ​പ്ര, വിശു​ദ്ധ കു​ർ​ബാ​ന-​ഫാ. ജ​യിം​സ് കു​ന്നി​ൽ. തു​ട​ർ​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, കൊ​ടി​യി​റ​ക്ക്, ദ​ർ​ശ​ന​സ​മൂ​ഹ സ​മ്മേ​ള​നം.

Tags : Nattuvishesham District News

Recent News

Corehub Up