x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തു​വൂ​രി​ൽ ഫ​ർ​ണി​ച്ച​ർ ഷെ​ഡി​ന് തീ​ പി​ടി​ച്ചു


Published: June 5, 2026 11:39 PM IST | Updated: June 5, 2026 11:39 PM IST

ക​രു​വാ​ര​കു​ണ്ട്: തു​വൂ​രി​ൽ ഫ​ർ​ണി​ച്ച​ർ ഷെ​ഡി​ന് തീ​പി​ടി​ച്ച് ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം. ആ​ർ​എ​സ് റോ​ഡി​ൽ ചീ​ര​ന്പ​ത്തൂ​ർ വാ​സു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഷെ​ഡി​നാ​ണ് തീ​പി​ടി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം.

ഷെ​ഡി​ന് തീ​പി​ടി​ച്ച​ത് ക​ണ്ട സ​മീ​പ​വാ​സി​ക​ളാ​ണ് വാ​സു​വി​നെ വി​വ​ര​മ​റി​യി​ച്ച​ത്. പി​ന്നീ​ട് തി​രു​വാ​ലി​യി​ലെ അ​ഗ്നി​ര​ക്ഷാസേ​ന, ക​രു​വാ​ര​കു​ണ്ട് പോ​ലീ​സ്, നാ​ട്ടു​കാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് തീ​യ​ണ​ച്ചു.

ഷെ​ഡി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​ര​ങ്ങ​ൾ, നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ഫ​ർ​ണി​ച്ച​ർ ഉ​ത്പ​ന്ന​ങ്ങ​ൾ, മെ​ഷി​ന​റി​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം അ​ഗ്നി​ക്കി​ര​യാ​യി. മേ​ൽ​ക്കൂ​ര​യു​ടെ ഒ​രു ഭാ​ഗ​വും ക​ത്തി ന​ശി​ച്ചു. ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്ന് വാ​സു പ​റ​ഞ്ഞു.

സം​ഭ​വ​ത്തെത്തു​ട​ർ​ന്ന് കെഎ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രും റ​വ​ന്യു അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട​ല്ല തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ഫ​ർ​ണി​ച്ച​ർ ഷെ​ഡി​ന് ആ​രോ മ​നഃപൂ​ർ​വം തീ​യി​ട്ട​താ​ണ​ന്നാ​ണ് നി​ഗ​മ​നം.

ഇ​തേത്തു​ട​ർ​ന്ന് വാ​സു ക​രു​വാ​ര​ക്കു​ണ്ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.​സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham Fire furniture shed Tuvoor

Recent News

Corehub Up