കോതനല്ലൂര്‍-ചാമക്കാലാ റോഡില്‍ റെയില്‍വേ ഗേറ്റിനു സമീപത്തെ വെള്ളക്കെട്ട്.
കോതനല്ലൂര്‍: കോതനല്ലൂര്‍-ചാമക്കാലാ റോഡില്‍ റെയില്‍വേ ഗേറ്റിനു സമീപം വഴി മുടക്കി വെള്ളക്കെട്ട്. പ്രശ്നം പരിഹരിക്കുന്നതിന് അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
ചെറിയ മഴ പെയ്താല്‍ പോലും മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന വെള്ളക്കെട്ടാണിവിടെയുണ്ടാകുന്നത്. ഇതുവഴി പോകുന്ന യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കുമെല്ലാം വലിയ ബുദ്ധിമുട്ടുകളാണ് ഇതുമൂലം ഉണ്ടാവുന്നത്.
വാഹനങ്ങള്‍ പോകുമ്പോള്‍ കാല്‍നട യാത്രക്കാരുടെ മേല്‍ വെള്ളം തെറിക്കുന്നതും പ്രതിസന്ധിയാണ്. പ്രശ്നം പരിഹരിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് സിപിഐ നേതാവ് ജയിംസ് തോമസ് ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Kottayam