കാഞ്ഞിരപ്പള്ളി: സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയും മേരിക്വീൻസ് മിഷൻ ആശുപത്രിയും സംയുക്തമായി നടപ്പിലാക്കുന്ന ഡയാലിസിസ് സഹായപദ്ധതിയുടെ ഉദ്ഘാടനം പ്രഫ. റോണി കെ. ബേബി എംഎൽഎ നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്റ് ജോയി മുണ്ടാമ്പള്ളി അധ്യക്ഷത വഹിച്ചു.
പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്ന 2000 ഡയാലിസിസ് കൂപ്പണുകളുടെ ആദ്യ വിതരണം മേരിക്വീൻസ് ജോയിന്റ് ഡയറക്ടർ ഫാ. സിറിൽ തളിയൻ സിഎംഐ, ഡയാലിസിസ് ഇൻ ചാർജ് ലിജി എന്നിവർ ഏറ്റുവാങ്ങി.
സ്വരുമ സെക്രട്ടറി ഡാനി ജോസ് കുന്നത്ത്, കാഞ്ഞിരപ്പള്ളി റോട്ടറി ക്ലബ് ട്രഷറർ ജോ കോടൻകണ്ടത്ത്, മുഹമ്മദ് റിയാസ് കാൾടെക്സ്, ഷൈൻ മടുക്കക്കുഴി, കെ.സി. ജോർജ്, സക്കറിയ ഞാവള്ളി എന്നിവർ പ്രസംഗിച്ചു.