x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ഗാ​ർ​ഹി​ക ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു


Published: June 9, 2026 12:11 AM IST | Updated: June 9, 2026 12:11 AM IST

ആ​ല​പ്പു​ഴ: കാ​ർ​ത്തി​ക​പ്പ​ള്ളി, മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്കു​ക​ളി​ലെ എ​ൽ​പി​ജി ഔ​ട്ട്‌ലെ​റ്റ്, ഹോ​ട്ട​ലു​ക​ൾ, പ​ച്ച​ക്ക​റി​ക്ക​ട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. 

ഗാ​ർ​ഹി​ക ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെത്തുട​ർ​ന്ന് പി​ടി​ച്ചെ​ടു​ത്ത് കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്തു. 

ക​രി​ഞ്ച​ന്ത, പൂ​ഴ്ത്തി​വെ​യ്പ്, അ​മി​ത​വി​ല ഈ​ടാ​ക്ക​ൽ എ​ന്നി​വ​യ്ക്ക് എ​തി​രേ​യു​ള്ള ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ മാ​വേ​ലി​ക്ക​ര, കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കു​ക​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തു​ട​രു​മെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ​മാ​ർ അ​റി​യി​ച്ചു. 

കാ​ർ​ത്തി​ക​പ്പ​ള​ളി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ ജി. ​ഓ​മ​ന​ക്കു​ട്ട​ന്‍റെ​യും മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ എ​സ്. രാ​ജേ​ന്ദ്ര​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​സ്. ​ഷാ​ജി, ന​വാ​സ്, ല​ക്ഷ്മിനാ​ഥ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​യി തു​ട​രു​മെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

Tags : Nattuvishesham Local News Domestic gas cylinders

Recent News

Corehub Up