ആലപ്പുഴ: എക്സൈസ് ഡിവിഷൻ ഓഫീസിന്റെ നേതൃത്വത്തിൽ ജില്ലയിൽ ലഹരി വിരുദ്ധ പരിശോധനകൾ ശക്തമാക്കുന്നു. കഴിഞ്ഞ ഒന്നു മുതൽ ഏഴു വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി വ്യാപകമായ റെയ്ഡുകൾ സംഘടിപ്പിച്ചതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു.
കർശന നിരീക്ഷണവും പരിശോധനകളും
ലഹരി കടത്ത് തടയുന്നതിനായി എക്സൈസ് ഉദ്യോഗസ്ഥർ ജില്ലയിലുടനീളം വിപുലമായ നിരീക്ഷണ സംവിധാനങ്ങളാണ് ഒരുക്കിയത്. ഇതിന്റെ ഭാഗമായി 227 വാഹനങ്ങൾ പരിശോധിക്കുകയും 38 ബസ് സ്റ്റാൻഡുകൾ, 28 റെയിൽവേ സ്റ്റേഷനുകൾ എന്നിവ നിരീക്ഷണത്തിലാക്കുകയും ചെയ്തു. കൂടാതെ 6 എഫ്.എൽ 1 ഷോപ്പുകൾ, 1 എഫ്.എൽ 1 ഷോപ്പ്, 7 എഫ്.എൽ 3 ഷോപ്പുകൾ, 7 തൊഴിലാളി ക്യാമ്പുകൾ, 4 നഗര പ്രദേശങ്ങൾ, 10 കെട്ടിടങ്ങൾ എന്നിവിടങ്ങളിലും പരിശോധന നടത്തി.
ലഹരി വിപണനം തടയുന്നതിന്റെ ഭാഗമായി 287 സ്കൂൾ പരിസരങ്ങൾ എക്സൈസ് നിരീക്ഷിച്ചുവരുന്നു. കൂടാതെ ജില്ലയിലെ 182 കള്ളുഷാപ്പുകൾ പരിശോധിക്കുകയും പരിശോധനയ്ക്കായി 34 കള്ള് സാമ്പിളുകളും ഒരു ലിക്വർ സാമ്പിളും ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
പൊതുജനങ്ങൾക്ക് വിവരങ്ങൾ അറിയിക്കാം
വരുംദിവസങ്ങളിലും ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ജില്ലയിൽ പരിശോധനകൾ ശക്തമായി തുടരുമെന്ന് എക്സൈസ് അറിയിച്ചു. വ്യാജമദ്യത്തെക്കുറിച്ചോ മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചോ എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്ന പൊതുജനങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന ആലപ്പുഴ എക്സൈസ് കൺട്രോൾ റൂമിലോ മറ്റ് എക്സൈസ് ഉദ്യോഗസ്ഥരെയോ നേരിട്ട് വിവരങ്ങൾ അറിയിക്കാവുന്നതാണ്.
വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും.
ബന്ധപ്പെടേണ്ട നമ്പറുകൾ: എക്സൈസ് കൺട്രോൾ റൂം: 0477-2252049 ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, ആലപ്പുഴ: 9447178056.
റെയ്ഡുകളും കേസുകളും (ഒരാഴ്ചത്തെ കണക്കുകൾ)
ആകെ റെയ്ഡുകൾ: 235
അബ്കാരി കേസുകൾ: 39. ഇതിൽ 39 പ്രതികൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്യുകയും 31 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
മയക്കുമരുന്ന് കേസുകൾ: 26. ഇതിൽ 24 പ്രതികൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്യുകയും 23 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കേസുകൾ:
അനധികൃത പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയതുമായി ബന്ധപ്പെട്ട് കണ്ടെത്തിയ കേസുകളിൽ 60 പ്രതികൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു. 12,000 രൂപ പിഴ ഈടാക്കി. 1.100 കിലോ പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു.
പിടിച്ചെടുത്ത ലഹരിവസ്തുക്കൾ
83.100 ലിറ്റർ വിദേശമദ്യം
0.200 ലിറ്റർ ബിയർ
7.531 കിലോഗ്രാം കഞ്ചാവ്
2 കഞ്ചാവ് ചെടികൾ
1 കഞ്ചാവ് ബീഡി
എൻഡിപിഎസ് കേസുമായി
ബന്ധപ്പെട്ട ഒരു വാഹനം
അബ്കാരി കേസുകളിൽനിന്നായി
ലഭിച്ചത് 3900 രൂപ
Tags : Nattuvishesham Local News Drugs