x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ജു ജോ​സ​ഫി​ന് യുആ​ർഎ​ഫ് ലോക റിക്കാർ​ഡ്


Published: June 9, 2026 12:30 AM IST | Updated: June 9, 2026 12:30 AM IST

മാ​വേ​ലി​ക്ക​ര: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ​തി​നാ​യി​രം പ്ര​തി​മ​ക​ൾ സ്ഥാ​പി​ച്ച് പീ​സ് ഫൗ​ണ്ടേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ് ബി​ജു ജോ​സ​ഫി​ന് വീ​ണ്ടും യു​ആ​ർ​എ​ഫ് വേ​ൾ​ഡ് റിക്കാർ​ഡ്. സാം​സ്കാ​രി​ക മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥി​ൽ​നി​ന്നും പുരസ്കാരം ബിജു ഏ​റ്റു​വാ​ങ്ങി. 2022ൽ 2507 ​പ്ര​തി​മ​ക​ളു​മാ​യി വേ​ൾ​ഡ് റിക്കാർ​ഡ് ല​ഭി​ച്ചി​രു​ന്നു. സ്വ​ന്തം റിക്കാർ​ഡ് മ​റി​ക​ട​ന്നാ​ണ് പ​തി​നാ​യി​ര​ത്തി​ന്‍റെ ഈ​നേ​ട്ടം.

ലോ​ക സ​മാ​ധാ​ന സ​ന്ദേ​ശം ഗാ​ന്ധി പ്ര​തി​മ​ക​ൾ സ്ഥാ​പി​ച്ച് പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക​യി​ലെ ഏ​ഴു സ്റ്റേ​റ്റു​ക​ളി​ലും മെ​ക്സി​കോ, ഇ​സ്ര​യേ​ൽ, മി​ഡി​ൽ ഈ​സ്റ്റ്, ല​ക്‌​ഷ​ദ്വീ​പ്, ഇ​ന്ത്യയി​ലെ വി​വി​ധ സ്റ്റേ​റ്റു​ക​ളി​ലും കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ജി​ല്ല​ക​ളി​ലും ഒ​ര​ടി, ര​ണ്ട​ര അ​ടി, മൂ​ന്ന​ടി, ഒ​ന്ന​ര അ​ടി, ആ​റടി ഉ​യ​ര​ങ്ങ​ളി​ലു​ള്ള പ്ര​തി​മ​ക​ളും ഒ​പ്പും സ​ബ​ർ​മ​തി ആ​ശ്ര​മ​ത്തി​ലെ മ​ണ്ണും പ്ര​ദ​ർ​ശി​പ്പി​ച്ച് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

ക​ള​ക്ട​റേ​റ്റു​ക​ൾ, ത​ദ്ദേ​ശ സ്വ​യം ഭ​ര​ണസ്ഥാ​പ​ന​ങ്ങ​ൾ, വി​ദ്യാ​ല​യ​ങ്ങ​ൾ, ആ​ദി​വാ​സി മേ​ഖ​ല​ക​ൾ, പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ, കോ​ട​തി​ക​ൾ തു​ട​ങ്ങി​യ​വ​യി​ലും ഗാ​ന്ധി പ്ര​തി​മ​ക​ൾ സ്ഥാ​പി​ച്ചു. കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ളി​ലും ഗാ​ന്ധി പ്ര​തി​മ​യും സ​ബ​ർ​മ​തി​യി​ലെ മ​ണ്ണും പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാനു​ള്ള ശ്ര​മ​ത്തി​ലാ​ണ് ബി​ജു ജോ​സ​ഫ്.

Tags : Nattuvishesham Local News Biju Joseph

Recent News

Corehub Up