x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി ജി​ല്ലാ പോ​ലീ​സ്


Published: June 9, 2026 12:32 AM IST | Updated: June 9, 2026 12:32 AM IST

ആ​ല​പ്പു​ഴ: കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളും വീഡി​യോ​ക​ളും പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ കേ​ര​ള പോ​ലീ​സ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​ൻ പി ​ഹ​ണ്ട് റെ​യ്ഡു​ക​ളി​ൽ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ടെ​ലി​ഗ്രാം, വാ​ട്സാ​പ്പ്, ഫേ​സ്ബു​ക്ക് തു​ട​ങ്ങി​യ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി ഇ​ത്ത​രം ദൃ​ശ്യ​ങ്ങ​ൾ കൈ​മാ​റ്റം ചെ​യ്യു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ ഇ​ന്‍റർ​പോ​ളി​ന്‍റെയും സൈ​ബ​ർ സെ​ല്ലി​ന്‍റെയും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കേ​ര​ള പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 19 സെ​ർ​ച്ച് ന​ട​ത്തി​യ​തി​ൽ 15 കേ​സു​ക​ൾ എ​ടു​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ണു​ക​ൾ, പെ​ൻ​ഡ്രൈ​വ്, മെ​മ്മ​റി​കാ​ർ​ഡ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ 17 ഓ​ളം ഡി​വൈ​സു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Tags : Nattuvishesham Local News District police strong action

Recent News

Corehub Up