ചെങ്ങന്നൂർ: മാവേലിക്കര ലോക്സഭ മണ്ഡലത്തിലെ എംപി ഫണ്ട് പദ്ധതികൾ യാതൊരു കാലതാമസവും കൂടാതെ സമയബന്ധിതമായി പൂർത്തിയാക്കി ജനങ്ങൾക്ക് സമർപ്പിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി നിർദേശിച്ചു. ഭരണാനുമതി ലഭിച്ച പദ്ധതികളുടെ ടെൻഡർ നടപടികളും നിർമാണപ്രവർത്തനങ്ങളും വേഗത്തിലാക്കാൻ പ്രത്യേക നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാവേലിക്കര മണ്ഡലത്തിലെ പദ്ധതികളുടെ ഭൗതികവും സാമ്പത്തികവുമായ പുരോഗതി വിലയിരുത്തുന്നതിനായി കൊല്ലം ജില്ലാ പ്ലാനിംഗ് ഓഫീസിൽ അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു എംപി.
കൊല്ലം ജില്ലാ കളക്ടർ ആനി ജൂലാ തോമസ്, ജില്ലാ പ്ലാനിംഗ് ഓഫീസർ എന്നിവർക്കൊപ്പം കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിവിധ നിർവഹണ ഏജൻസികളുടെയും വകുപ്പ് തല ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു യോഗം.
Tags : Nattuvishesham Local News MP Fund